മച്ചാന് ചാന്*സ് ഒപ്പിച്ചത് വളര്*ത്തുനായ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മച്ചാന് ചാന്*സ് ഒപ്പിച്ചത് വളര്*ത്തുനായ

    കരിയറിലെ ആദ്യത്തെ ഹിറ്റ് സിനിമയായ മാന്നാര്* മത്തായി സ്*പീക്കിങിലേക്ക് മച്ചാന്* വര്*ഗ്ഗീസ് എത്തിപ്പെട്ടതിനെപ്പറ്റി സിനിമാരംഗത്ത് രസകരമായൊരു കഥയുണ്ട്. റാംജിറാവുവിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കഥയും സംവിധാനവും നിര്*വഹിച്ചത് സിദ്ദിഖായിരുന്നു. (ടൈറ്റിലില്* മാണി സി കാപ്പന്*). ചിരിയുടെ വെടിക്കെട്ട് നിറഞ്ഞ സിനിമയില്* നാടകനടിയെ തേടിപ്പോകുന്ന രംഗത്തിലാണ് മച്ചാന്* വര്*ഗ്ഗീസ് പ്രത്യക്ഷപ്പെടുന്നത്.നായകനായ ഗോപാലകൃഷ്ണനും (മുകേഷ്), എല്*ദോയും (കൊച്ചിന്* ഹനീഫ), ഗര്*വാസീസ് ആശാനും(ജനാര്*ദ്ദനന്*) കൂട്ടരുമാണ് നടി ശകുന്തളയെ തേടിപ്പോകുന്നത്. യാത്രയ്ക്കിടെ സംഘത്തിനെ ഒരു നായ ഓടിച്ചിടുന്ന രംഗം ഇപ്പോഴും പ്രേക്ഷകര്* മറന്നിട്ടുണ്ടാവില്ല. ഈ രംഗത്തിലെ നായയാണ് മച്ചാന് ചാന്*സ് ഒപ്പിച്ചതത്രേ.

    സിനിമയുടെ തിരക്കഥയെഴുതിയ സിദ്ദിഖ് ചിരി പൊട്ടുന്ന ഈ രംഗത്തിന് വേണ്ടി നായയെ ആവശ്യമുണ്ടെന്ന് പലരോടും പറഞ്ഞിരുന്നു. അങ്ങനെ ആരോ പറഞ്ഞാണ് മച്ചാന്റെ വളര്*ത്തുനായയായ പിങ്കിയെപ്പറ്റി സിദ്ദിഖ് അറിയുന്നത്. സിദ്ദിഖിന്റെ കാബൂളിവാലയിലും മച്ചാന്* ചെറുതായി മുഖം കാണിച്ചിരുന്നു.

    എന്തായാലും പിങ്കിയെ സെറ്റിലെത്തിച്ച് ഷൂട്ടിങ് തുടങ്ങി. പക്ഷേ എന്ത് ചെയ്തിട്ടും നായ ഓടുന്നില്ല. ഒടുക്കം മച്ചാനെ തന്നെ സിദ്ദിഖ് ഓടിപ്പിച്ചു. യജമാനന്റെ പിന്നാലെ നായയും അനുസരണയോടെ ഓടി. മാന്നാര്* മത്തായിയലെ ഈ കോമഡി നന്പറിലൂടെയാണ് മലയാള സിനിമയിലെ തിരക്കേറിയ ഓട്ടം മച്ചാന്* ആരംഭിച്ചത്. ഇക്കഥയെപ്പറ്റി മച്ചാന്* തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

    തെങ്കാശിപ്പട്ടണത്തിലെ കറവക്കാരനായും മീശമാധവനിലെ പോസ്റ്റ്മാനായും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്പോഴും മച്ചാന്റെ വേദനയുള്ള മുഖം അധികമാരും അറിഞ്ഞിരുന്നില്ല. സിനിമയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്* പാടുപെടുന്പോഴാണ് അര്*ബുദത്തിന്റെ രൂപത്തില്* ദുരന്തം മച്ചാനെ തേടിയെത്തുന്നത്.

    ഷൂട്ടിങ് സെറ്റുകളില്* വെച്ച് രോഗം ഗുരുതരമാവുന്പോള്* പലപ്പോഴും ആശുപത്രികളില്* ചികിത്സയ്ക്കായി അദ്ദേഹത്തെകൊണ്ടുപോയിരുന്നു. ആയുസ്സ് എത്ര ബാക്കിയുണ്ടെന്നറിയില്ലെങ്കിലും മക്കളെ ഒരു നിലയിലാക്കുന്നതു വരെയെങ്കിലും ജീവിച്ചല്ലേ പറ്റൂവെന്നായിരുന്നു മച്ചാന്* അന്ന് സഹപ്രവര്*ത്തകരോട് പറഞ്ഞിരുന്നത്. വേദന ബാക്കിയാവുന്ന റേഡിയേഷന്* ചികിത്സയിലൂടെയാണ് മച്ചാന്* കുറെക്കാലത്തേക്കെങ്കിലും രോഗത്തെ അകറ്റിനിര്*ത്തിയത്.

    ഗുരുതരമായ രോഗം നടന്റെ കരിയറില്* അവസരങ്ങളും കുറച്ചു. കോഴിക്കോട് കഴിഞ്ഞദിവസം രോഗം ഗുരുതരമായപ്പോള്* അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്*പ്പെടെയുള്ള സഹപ്രവര്*ത്തകര്* മച്ചാനെ സന്ദര്*ശിച്ചിരുന്നു. ഇപ്പോള്* ചിരിയുടെ ഒരുപിടി നല്ല ഓര്*മ്മകള്* മാത്രം ബാക്കിയാക്കി മച്ചാന്* യാത്രയായിരിക്കുന്നു.





    Powered By WizardRSS
Working...
X