ലണ്ടന്*: ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്ത ചിത്രമായ മോണാലിസയെക്കുറിച്ച് വെളിപ്പെടുത്തില്*. നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിയ്ക്കുന്ന മോണലിസയുടെ മോഡല്* സ്ത്രീയല്ല മറിച്ച് ഒരു പുരുഷനായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്*. ഇരുപത് വര്*ഷത്തോളം ഡാവിഞ്ചിയുടെ കാമുകനായിരുന്ന ഗ്യാന്* ഗ്യാകോമോ കപ്രോട്ടി എന്നയാളുടെ ചിത്രമാണ് ഡാവിഞ്ചി പകര്*ത്തിയതെന്ന് ഇറ്റാലിയന്* കലാചരിത്ര ഗവേഷകന്* സില്*വനോ വിന്*സെറ്റി പറയുന്നു. കപ്രോട്ടിയുടെ മുഖവും മൂക്കും മൊണാലിസയുമായി നല്ല സാദൃശ്യമുണ്ടെന്നും ഇറ്റലിയുടെ ദേശീയ സാംസ്*കാരിക പൈതൃകസമിതി തലവന്* കൂടിയായ വിന്*സെറ്റി ചൂണ്ടിക്കാട്ടി.
സില്*ക്ക് വ്യാപാരിയുടെ ഭാര്യയായിരുന്ന ലിസ ഗോര്*ദ്ദാനിയാണ് മോണലിസ മോഡലായിരുന്നുവെന്ന വാദത്തിനാണ് പൊതുവെ സ്വീകര്യതയുള്ളത്. എന്നാല്* ഓരോ വര്*ഷവും മോണലിസയുടെ നിഗൂഢതകളെപ്പറ്റി പുതിയ പഠനങ്ങള്* പുറത്തുവരാറുണ്ട്.
ഫ്രാന്*സിലെ ല്യൂവര്* മ്യൂസിയത്തിലെ പ്രധാന ആകര്*ഷണമായ മോണലിസയുടെ ചിത്രം പരിശോധിച്ച വിദഗ്ധര്* അതില്* പ്രത്യേക കോഡുകളോ അക്കങ്ങളോ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പഴക്കമേറുന്തോറും ചിത്രത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങളാണ് കോഡുകളായും മറ്റും തെറ്റിദ്ധരിയ്ക്കപ്പെടുന്നതെന്നും വിദഗ്ധര്* പറയുന്നു.
Powered By WizardRSS