പി ശശി: ടേപ്പ് കയ്യിലുണ്ടെന്ന് അബ്ദുള്ളക്കുട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പി ശശി: ടേപ്പ് കയ്യിലുണ്ടെന്ന് അബ്ദുള്ളക്കുട്ടി

    കൊല്ലം: സിപിഎം നേതാവ് പി. ശശിയെക്കുറിച്ചു സുപ്രധാന വിവരങ്ങളുള്ള ടേപ്പ് കൈവശമുണ്ടെന്നും വൈകാതെ അതു പുറത്തുവരുമെന്നും എ.പി. അബ്ദുല്ലക്കുട്ടി എംഎല്*എ അവകാശപ്പെട്ടു.ഐസ്*ക്രീം കേസില്* തനിക്ക് അന്നും ഇന്നും ഒരേ അഭിപ്രായമാണുള്ളതെന്നും പാടിപ്പഴകിയ കാര്യം ഇനിയും ചര്*ച്ചചെയ്യുന്നതില്* അര്*ഥമില്ല. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്* ഉണ്ടായതിലും വലിയ വെളിപ്പെടുത്തല്* പി.ശശിയുടെ കാര്യത്തില്* എനിക്കു നടത്താനുണ്ട്- അബ്ദുള്ളക്കുട്ടി പറഞ്ഞു.

    നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി സിറ്റിങ്ങിനായി കൊല്ലം കലക്ടറേറ്റില്* എത്തിയതായിരുന്നു അബ്ദുല്ലക്കുട്ടി.

    ഇതിനിടെ വ്യാഴാഴ്ച ചേര്*ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പി ശശിയ്*ക്കെതിരെ ഉയര്*ന്ന ആരോപണങ്ങള്* അന്വേഷിക്കാന്* കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. യോഗത്തില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പി ശശി വിഷയം ഉന്നയിച്ചത്.

    ശശിയെ പുറത്താക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. എന്നാല്* സാധാരണപോലെ ഇത്തരം പ്രശ്*നങ്ങളില്* പാരിട്ടിയുടെ പതിവുരീതി അനുസരിച്ച് മാത്രമേ നടപടി എടുക്കാന്* പാടുള്ളുവെന്ന ഭൂരിപക്ഷാഭിപ്രായത്തിനൊടുവിലാണ് കമ്മിഷനെ നിയോഗിച്ചത്.

    സ്ത്രീകളോടുള്ള പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് നിരന്തരമായി പരാതിയുണ്ടായതിനാലാണ് പി ശശിയെ സിപിഎം നിര്*ബ്ബന്ധപൂര്*വ്വം അവധിയെടുപ്പിച്ചതെന്ന് ആരോപണം ഉയര്*ന്നിരുന്നു.

    ഇതിന് പിന്നാലെ വിവാദമായ ഐസ്*ക്രീം പാര്*ലര്* കേസില്* മുസ്ലീം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്* പി ശശി ഇടപെട്ടുവെന്നും ആരോപണം ഉയര്*ന്നിട്ടുണ്ട്.





    Powered By WizardRSS
Working...
X