ഡബിള്*സ് നായിക തപസ്സിക്കെതിരെ പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡബിള്*സ് നായിക തപസ്സിക്കെതിരെ പരാതി

    ആടുംകളത്തിലൂടെ കോളിവുഡില്* സീറ്റുറപ്പിച്ച നടി തപസ്സിക്കെതിരെ പരാതി. തെലുങ്കിലെ പ്രശസ്ത സംവിധായകനും നടനും നിര്*മാതാവുമായ മോഹന്* ബാബുവാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മോഹന്*ബാബുവിന്റെ പുതിയ ചിത്രത്തില്* അഭിനയിക്കാന്* തപസ്സി ഡേറ്റ് നല്*കിയിരുന്നു. എന്നാല്* ജനുവരിയില്* ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ചിത്രത്തില്* അഭിനയിക്കാന്* നടി തയ്യാറായില്ലെന്നും ഫോണില്* വിളിച്ചപ്പോള്* പ്രതികരിയ്ക്കാന്* കൂട്ടാക്കിയില്ലെന്നുമാണ് മോഹന്റെ പരാതി.

    തമിഴിലും മലയാളത്തിലുമായി തിരക്കേറിയതാണ് തെലുങ്കിനോട് മുഖം തിരിയ്ക്കാന്* തപസ്സിയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ആടുംകളത്തിലെ മികച്ച പ്രകടനം നടിയ്ക്ക് ഒട്ടേറെ ഓഫറുകളാണ് നേടിക്കൊടുത്തിരിയ്ക്കുന്നത്. മലയാളത്തില്* പുതിയ മമ്മൂട്ടി ചിത്രമായ ഡബിള്*സിലും തപസ്സി നായികയാണ്.

    എന്തായാലും ടോളിവുഡിലെ സിനിമാസംഘടനകളായ പ്രൊഡ്യൂസേഴ്*സ് കൗണ്*സിലിലും ഫിലിംസ്റ്റാര്* അസോസിയേഷനിലും മോഹന്*ബാബു പരാതി നല്*കിയിട്ടുണ്ട്. ഇതിന് തപസ്സി മറുപടി പറഞ്ഞേ തീരൂ.





    Powered By WizardRSS
Working...
X