'എന്നെ തോല്*പ്പിയ്ക്കാനാവില്ല മക്കളെ ആവില്ല', പറയുന്നത് വടക്കന്‍* വീരഗാഥയിലെ ചന്തുവല്ല, നമ്മുടെ നടന്* ദേവനാണ്. ഇതെല്ലാം കേള്*ക്കേണ്ടി വരുന്നത് അനന്തപുരിയിലെ പ്രബുദ്ധരായ വോട്ടര്‍*മാരും.അതേ മത്സരിച്ച് ജനത്തെ തോല്*പ്പിയ്ക്കാന്* ദേവന്* ഒരിയ്ക്കല്‍* കൂടി കച്ചമുറുക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍* താന്‍* മത്സരിയ്ക്കുമെന്ന് കേരള പീപ്പിള്‍*സ് പാര്*ടി ചെയര്‍*മാന്‍* കൂടിയായ ദേവന്* പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റില്‍* തന്നെയാകും മത്സരിക്കുകയെന്നും ദേവന്* വാര്*ത്താസമ്മേളനത്തില്* വ്യക്തമാക്കി.
ഇടക്കാലത്ത് കോണ്‍*ഗ്രസില്‍* ചേര്*ന്ന ദേവന്* തന്റെ സ്വന്തം പാര്*ട്ടിയില്* തിരിച്ചെത്തിയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍* ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. 2008ല്‍* കോണ്‍*ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്*ച്ച നടത്തിയതിനു ശേഷമാണ് ദേവന്* കോണ്‍*ഗ്രസില്‍* ചേര്*ന്നത്.
കേരളത്തിലെ എല്‍*ഡിഎഫ് സര്*ക്കാരിന്റെ ഭരണത്തില്‍* മനം മടുത്താണ് താന്‍* കോണ്‍*ഗ്രസില്‍* ചേര്*ന്നതെന്നും അന്ന് ദേവന്* പറഞ്ഞിരുന്നു. മാത്രമല്ല, താനിനി തിരഞ്ഞെടുപ്പില്‍* മത്സരിക്കാനില്ലെന്നും കേരളത്തിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകില്ലെന്നും ദേവന്* പറഞ്ഞുവെച്ചിരുന്നു. എന്നാല്‍* സ്ഥാനാര്*ത്ഥി മോഹികള്‍*ക്ക് പഞ്ഞമില്ലാത്ത കോണ്‍*ഗ്രസില്‍* ഭാവിയില്ലെന്ന് കണ്ടാണ് ദേവന്റെ തിരിച്ചുവരവ്.
സിനിമയിലെ വില്ലന്‍* കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ദേവന്* തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് തോല്*ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചുതന്നെയാണ്. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളില്‍* മത്സരിച്ച ദേവന് കെട്ടിവെച്ച കാശ് പോലും തിരിച്ചുകിട്ടിയിരുന്നില്ല.
ഇടക്കാലത്ത് മുല്ലപ്പെരിയാര്‍* പ്രശ്*നത്തില്‍* തമിഴ്*നാടിന് അനുകൂലമായി പ്രസ്താവനയിറക്കിയും അദ്ദേഹം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍* ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പണിത ഡാമിന് യാതൊരു കേടുപാടും സംഭവിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്. മുല്ലപ്പെരിയാറിലെത്തി ജനങ്ങളുടെ മുന്നില്‍* വച്ച് ഇങ്ങനെ പറഞ്ഞ ദേവന്* അന്ന് തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് പൊലീസ് തക്കസമയത്ത് ഇടപെട്ടത് കൊണ്ടുമാത്രമാണ്. ഇനിയും തിരഞ്ഞെടുപ്പുകള്‍* വരും. അന്നും ദേവന്* മത്സരിയ്ക്കും. അതേ ദേവനെ തോല്*പ്പിയ്ക്കാനാവില്ല മക്കളെ...
Powered By WizardRSS

Comment