ഐസ്ക്രീം; കുഞ്ഞാലിക്കുട്ടി മാറിനിന്നേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്ക്രീം; കുഞ്ഞാലിക്കുട്ടി മാറിനിന്നേക്കും

    മലപ്പുറം: ഐസ്*ക്രം വിവാദത്തിന്റെ പശ്ചാത്തലത്തില്* വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* പികെ കുഞ്ഞാലിക്കുട്ടി മത്സരിയ്ക്കാനുള്ള സാധ്യതകള്* കുറയുന്നു. കുഞ്ഞാലിക്കുട്ടിയ്ക്ക് പുറമെ മുനീറും മത്സരരംഗത്തുണ്ടാവില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്* നല്*കുന്ന സൂചനകള്*. വിവാദത്തിലകപ്പെട്ട രണ്ടു നേതാക്കളും മത്സരരംഗത്ത് നിന്ന് മാറിനില്*ക്കണമെന്ന് തന്നെയാണ് യുഡിഎഫില്* രൂപപ്പെട്ടിരിയ്ക്കുന്ന പൊതുവായ വികാരം. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചാലും ഇല്ലെങ്കിലും 140 മണ്ഡലങ്ങളിലും ഐസ്*ക്രീം കേസ് തിരഞ്ഞെടുപ്പ് വിഷയമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്* മത്സരത്തില്* നിന്ന് പിന്*മാറുന്നത് ആരോപണങ്ങളുടെ ശക്തി കുറയ്ക്കുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ നിഗമനം.

    വിവാദം കത്തിക്കാളിയിട്ടും കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ പാര്*ട്ടിയില്* വന്* എതിര്*പ്പുകളൊന്നും ഉയര്*ന്നിട്ടില്ല. ഈ കേസില്* അദ്ദേഹം ഏറെ അനുഭവിച്ചുവെന്ന് തന്നെയാണ് അണികള്*ക്കുള്ളിലെ വികാരം എന്നാല്* പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം പണവും അധികാരവുമുപയോഗിച്ച് കേസില്* നിന്ന് തലയൂരിയ നേതാവാണ് കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെ എന്തെങ്കിലും പൊലീസ്-നിയമനടപടികളുണ്ടായാല്* അത് മുന്നണിയ്ക്ക് തലവേദനയാവും. ഇതൊക്കെ മുന്*കൂട്ടിക്കണ്ടാണ് പുതിയ ആലോചനകള്* പാര്*ട്ടിയില്* നടക്കുന്നത്.

    എന്നാല്* കുഞ്ഞാലിക്കുട്ടിയെ കൈവിടാനൊന്നും പാര്*ട്ടിയും മുന്നണിയും ഒരുക്കമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്* കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറുമാസത്തിനുള്ളില്* എവിടെ നിന്നെങ്കിലും വിജയിച്ചാല്* മതിയെന്ന സൗകര്യവുമുണ്ട്. ഇക്കാലയളവില്* ഐസ്*ക്രീം കേസ് പൂര്*ണമായി വിമുക്തി നേടാമെന്നു പാര്*ട്ടിയും മുന്നണിയും കരുതുന്നു.

    അതേ സമയം ഐസ്*ക്രീം കേസില്* നിര്*ണായക വെളിപ്പെടുത്തല്* നടത്തിയ ഇന്ത്യാവിഷന്* ചാനലിന്റെ തലപ്പത്തുള്ള മുനീറും തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാവില്ലെന്നാണ് വിലയിരുത്തലുകള്*. സിഎച്ചിന്റെ മകനെന്ന അനുകൂല വികാരമുണ്ടെങ്കിലും താനറിയാതെയാണ് ചാനല്* റിപ്പോര്*ട്ട് വന്നതെന്ന മുനീറിന്റെ സാക്ഷ്യം വിശ്വാസത്തിലെടുക്കാന്* പാര്*ട്ടിയും അണികളും തയാറായിട്ടില്ല. ഈ സാഹചര്യത്തില്* മുനീറിന് വോട്ടുകുത്താന്* അവര്*ക്ക് ബുദ്ധിമുട്ടുണ്ടാവും. ഇതാണ് മുനീറിനെ മാറ്റിനിര്*ത്താന്* പാര്*ട്ടിയെ പ്രേരിപ്പിയ്ക്കുന്നത്.





    Powered By WizardRSS
Working...
X