മലപ്പുറം: ഐസ്*ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്*ന്ന് പാര്*ട്ടിയില്* ഉടലെടുത്ത ഭിന്നത പരിഹരിയ്ക്കാന്* മുസ്ലീം ലീഗ് ഞായറാഴ്ച വീണ്ടും യോഗം ചേരുന്നു. യോഗത്തില്* പങ്കെടുക്കാനെത്തുന്ന കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഒത്തുതീര്*പ്പ് ഫോര്*മുല അവതരിപ്പിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. രണ്ട് ചേരികളിലായി നിലയുറപ്പിച്ച മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ഭിന്നത ഉടന്* തന്നെ അവസാനിപ്പിയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വവും നിര്*ദ്ദേശിച്ചിട്ടുണ്ട്. മോചനയാത്രയ്ക്കു ശേഷം ശനിയാഴ്ച രാത്രി പ്രതിപക്ഷനേതാവ് ഉമ്മന്* ചാണ്ടിയുടെ സാന്നിധ്യത്തില്* യുഡിഎഫ് നേതാക്കള്* യോഗം ചേര്*ന്നാണ് ഇക്കാര്യം നിര്*ദ്ദേശിച്ചത്.
ശനിയാഴ്ച ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയില്* രണ്ടര മണിക്കൂറോളം ചര്*ച്ചനടത്തിയെങ്കിലും പ്രശ്*നങ്ങള്* പൂര്*ണമായി പരിഹരിക്കാന്* കഴിഞ്ഞില്ല. തുടര്*ന്നാണ് ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്* ഇന്നു വീണ്ടും ചര്*ച്ച നടത്താന്* തീരുമാനിച്ചത്..
കോഴിക്കോട്ട് ലീഗ് ഹൌസില്* ഞായറാഴ്ച രാവിലെ പത്തിനാണ് യോഗം. ഇന്ത്യാവിഷന്* ചാനലുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്*ക്കും അണികള്*ക്കുമിടയില്* ഉയര്*ന്ന പരാതികള്* അടിയന്തരമായി പരിഹരിക്കാന്* എംകെ മുനീറിന് അവസാന അവസരം നല്*കി പ്രശ്*നം താല്*ക്കാലികമായി തീര്*ക്കുമെന്നാണ് സൂചന.
പാര്*ട്ടിയെ തകര്*ക്കാന്* ഗൂഢാലോചന നടത്തുന്ന ഇന്ത്യാവിഷന്* ചാനലിനെതിരെ പ്രചാരണം നടത്താനുള്ള പ്രധാന തടസ്സം മുനീറിന്റെ ചെയര്*മാന്* സ്ഥാനമാണ്. ചാനല്* ചെയര്*മാന്* സ്ഥാനവും പാര്*ട്ടി സെക്രട്ടറി സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാനാകില്ലെന്ന് മുന്നറിയിപ്പ് നേരത്തെ തന്നെ മുനീറിന് നല്*കിയിരുന്നു. എന്നാല്* പാര്*ട്ടി പദവി രാജിവെച്ച് ചാനല്* മേധാവിയായി തുടരുമെന്ന മുനീറിന്റെ തീരുമാനം ലീഗിനെ വെട്ടിലാക്കി. മുനീറിനെതിരെ നടപടിയെടുത്താല്* ലീഗിന്റെ ശക്തികേന്ദ്രങ്ങളില്* അത് വലിയ കുഴപ്പം സൃഷ്ടിയ്ക്കില്ലെങ്കിലും പൊതു സമൂഹത്തില്* അത് തിരിച്ചടിയാവുമെന്ന് പാര്*ട്ടി ഭയക്കുന്നുണ്ട്. എന്നാല്* പാര്*ട്ടിയ്*ക്കെതിരെയുള്ള നീക്കം തുടര്*ന്നാല്* സിഎച്ച് മുഹമ്മദ് കോയയുടെ മകനെന്ന പരിരക്ഷ പോലും മുനീറിന് നല്*കേണ്ടെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം ആവശ്യപ്പെടുന്നത്.
തനിക്കെതിരെയുള്ള ഗൂഢാലോചന മുനീറിന്റെ അറിവോടെയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോടെയാണ് ലീഗിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.
Powered By WizardRSS

Comment