അവിഹിതം നേവി ഓഫീസറെ പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവിഹിതം നേവി ഓഫീസറെ പുറത്താക്കി

    ദില്ലി: മോസ്*കോയില്* ജോലി ചെയ്യുന്ന കാലത്ത് റഷ്യന്* സ്ത്രീയുമായി അവിഹിത ബന്ധം പുലര്*ത്തിയ നേവി ഉദ്യോഗസ്ഥനെ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി ജോലിയില്* നിന്ന് പുറത്താക്കി. റഷ്യന്* വിമാനവാഹിനിക്കപ്പലായ 'അഡ്മിറല്* ഗോര്*ഷ്*കോവി'ന്റെ അറ്റകുറ്റപ്പണിയ്ക്ക് മേല്*നോട്ടം വഹിക്കാന്* മോസ്*കോയിലേയ്ക്ക് പോയ ഇന്ത്യന്* സംഘത്തിന്റെ തലവനായിരുന്ന കമോഡോര്* സുഖ്ജിന്ദര്* സിങിനെയാണ് പുറത്താക്കിയത്.

    2005-2007 കാലഘട്ടത്തിലാണ് കമോഡോര്* സുഖ്ജിന്ദര്* സിങ് ഇന്ത്യന്* സംഘത്തിന്റെ തലവനായി മോസ്*കോയില്* സേവനമനുഷ്ഠിച്ചത്. ഈ കാലയളവിലാണ് അദ്ദേഹം റഷ്യന്* സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. .

    2010 ഏപ്രിലില്* റഷ്യന്* യുവതിയുമൊത്തുള്ള സുഖ്ജീന്ദര്*സിങ്ങിന്റെ ചിത്രങ്ങള്* പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയില്*പെട്ടതോടെ നേവി അധികൃതര്* സംഭവത്തെക്കുറിച്ച് കോര്*ട്ട് ഓഫ് ഇന്*ക്വയറിയ്ക്ക് ഉത്തരവിടുകയായിരുന്നു.

    അന്വേഷണത്തില്* സുഖ്ജീന്ദര്* കുററക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയത്തില്* നിന്നുള്ള ഇപ്പോഴത്തെ നടപടി. റഷ്യന്* യുവതിയുമായി ഒരു ബന്ധം അന്വേഷണത്തില്* വ്യക്തമായെങ്കിലും ഇത് ഗോര്*ഷ്*കോവ് പണിയെ മോശമായി ബാധിക്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

    സര്*വീസില്* നിന്ന് പിരിയാന്* രണ്ടു വര്*ഷങ്ങള്* മാത്രം അവശേഷിച്ചിരിക്കെയാണ് കമോഡര്* സുഖ്ജീന്ദര്* സിങിന്റ പുറത്താക്കല്*.





    Powered By WizardRSS
Working...
X