ദില്ലി: രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍* ഒരേയൊരുതവണ എതിരാളിയെ വാക്കുകളിലൂടെ പ്രകോപ്പിച്ചിട്ടുണ്ടെന്ന് (സ്ലെഡ്ജിങ്) ഇന്ത്യന്‍* ബാറ്റിങ് ഇതിഹാസം സച്ചിന്* ടെന്‍*ഡുല്*ക്കര്*. ഓസീസിന്റെ സൂപ്പര്‍* പേസ് ബൗളര്‍* മക്ഗ്രാത്തിനെയാണ് സച്ചിന്* രൂക്ഷ വാക്കുകളുപയോഗിച്ച് ചൊടിപ്പിച്ചത്. പ്രമുഖ ദിന പത്രമായ ആനന്ദ് ബസാര്‍* പത്രികയുടെ സ്*പോര്*ട്*സ് എഡിറ്റര്‍* ഗൗതം ഭട്ടാചാര്യ രചിച്ച സച്ച് എന്ന പുസ്തകത്തിലാണ് സച്ചിന്റെ വെളിപ്പെടുത്തല്‍*. 2000ത്തില്‍* കെനിയയില്‍* നടന്ന ചാംപ്യന്‍*സ് ട്രോഫി ക്രിക്കറ്റിനിടെയാണു സംഭവം.
ഓസീസിനെതിരെ ബാറ്റ് ചെയ്യാന്‍* ഞാനും സൗരവ് ഗാംഗുലിയും ക്രീസിലെത്തി. ബാറ്റിങ്ങിനിറങ്ങുന്ന സമയത്തു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പിച്ചാണെങ്കില്‍* ഈര്*പ്പമുള്ളതും. ആ സാഹചര്യത്തില്‍* മക്ഗ്രാത്ത് കൃത്യതയോടെ പന്തെറിഞ്ഞുരുന്നുവെങ്കില്* കാര്യങ്ങള്‍* കുഴപ്പത്തിലാവുമായിരുന്നു. കളിയ്ക്കാനിറങ്ങുമ്പോള്‍* തന്നെ മക്ഗ്രാത്തിനെ സ്ലെഡ്ജ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് സൂചനകള്‍* നല്*കിയിരുന്നു.
ആദ്യ ഓവറില്‍*തന്നെ ഗ്ലെന്നിനെതിരേ സ്*റ്റെപ്പ് ഔട്ട് ചെയ്തു. പിന്നീടു മുന്നില്‍*ച്ചെന്നു പറഞ്ഞു, ഇന്നു ഞാന്‍* നിങ്ങളെ ഗ്രൗണ്ടിനു പുറത്തേക്കു പറത്തും. നിയന്ത്രണം വിട്ട മക്ഗ്രാത്തിന് പിന്നീട് ലൈനും ലെങ്തും നിലനിര്*ത്താന്* കഴിഞ്ഞില്ല. അത് ഞങ്ങള്‍* മുതലാക്കി.
മത്സരത്തില്‍* ജയിച്ചത് ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചു. ടീം തന്ത്രത്തിന്റെ ഭാഗമായാണു മക്ഗ്രാത്തിനെതിരേ അന്നങ്ങനെ ചെയ്തത്. അതിന് മുമ്പോ ശേഷമോ ഈ തന്ത്രം പ്രയോഗിച്ചിട്ടില്ല.
എതിരാളികളുടെ മേല്‍* മാനസിക ആധിപത്യം നേടാന്‍* ഓസീസ് പയറ്റുന്ന തന്ത്രം താന്‍* കരിയറിന്റെ തുടക്കം മുതല്‍* അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും സച്ചന്* ഓര്*ക്കുന്നു. ആദ്യത്തെ ഓസീസ് പര്യടനത്തിനിടെ ഡിഫന്*ഡ് ചെയ്ത പന്ത് ബൗളര്‍*ക്ക് എടുത്തുകൊടുക്കാന്‍* തുനിയവെ ഗള്ളിയില്‍* നിന്ന് പന്തില്‍* തൊട്ടുപോകരുതെന്ന് ആക്രോശിച്ച അലന്* ബോര്*ഡറെ അനുസ്മരിച്ചുകൊണ്ട് സച്ചിന്* പറയുന്നു.
Powered By WizardRSS

Comment