കോഴിക്കോട്: പാര്*ട്ടിയിലുണ്ടായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും പരിഹരിച്ചതായി അഖിലേന്ത്യാധ്യക്ഷന്* ഇ അഹമ്മദ്. കോഴിക്കോട് ചേര്*ന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്*ട്ടിയില്* എല്ലാവരും ഒന്നിച്ചുനീങ്ങും. ലീഗിന്റെ പേരിലുള്ള എല്ലാ വിവാദങ്ങള്*ക്കും ഇതോടെ വിരാമമിട്ടിരിക്കുകയാണ്. ഇന്ത്യാവിഷന്* ചെയര്*മാന്* സ്ഥാനം ഒഴിയുന്ന കാര്യത്തില്* മുനീര്* തന്നെ തീരുമാനമെടുക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്* അറിയിച്ചു. മുനീര്* നല്*കിയ വിശദീകരണം പാര്*ട്ടിക്ക് ബോധ്യപ്പെട്ടു. മുനീറിന് ഗൂഢാലോചനയില്* പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനീര്* മേധാവിയായ ഒരു ചാനലില്* ഇക്കാര്യം വന്നതിലുള്ള സങ്കടം പ്രകടിപ്പിക്കുക മാത്രമാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. മുനീറിന്റെ ആഗ്രഹപ്രകാരമല്ല അദ്ദേഹം ഇന്ത്യാവിഷന്* ചെയര്*മാന്* സ്ഥാനം വഹിക്കുന്നതെന്നും പെട്ടന്ന് ആ സ്ഥാനമൊഴിയാന്* നിയമപരമായ പ്രശ്*നങ്ങള്* ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്*ത്തു. താന്* എവിടെയും മുനീറിനെതിരേ പറഞ്ഞിട്ടില്ലെന്നും തന്റെ വരികള്*ക്കിടയില്* വായിക്കപ്പെട്ട വാക്കുകളാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്* ഇന്ത്യാവിഷന്റെ ചെയര്*മാന്* സ്ഥാനം ഇപ്പോള്* ഉപേക്ഷിയ്ക്കാനാവില്ലെന്ന് താന്* പാര്*ട്ടിയെ ബോധ്യപ്പെടുത്തിയതായി മുനീര്* പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്* പാര്*ട്ടിയില്* ഇക്കാര്യം താന്* സ്വമേധയാ വിശദീകരിക്കുകയായിരുന്നു. അല്ലാതെ പാര്*ട്ടി ഇക്കാര്യത്തില്* തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും മുനീര്* പറഞ്ഞു.
ലീഗ് യോഗം നടക്കും മുമ്പെ കുഞ്ഞാലിക്കുട്ടിയും മുനീറും കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലില്* ഇ അഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഐസ്*ക്രീം പാര്*ലര്* കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്*ന്ന് ഇരുവരും തമ്മില്* ഉടലെടുത്ത അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച ഇതിന് ശേഷമായിരുന്നു ഇരുവരും യോഗത്തിനെത്തിയത്.
അതേ സമയം ലീഗില്* ഒരു താത്കാലിക വെടിനിര്*ത്തല്* മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചനകള്*. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുന്നണിയിലെ രണ്ടാംകക്ഷിയിലുണ്ടാവുന്ന ആഭ്യന്തരപ്രശ്*നങ്ങള്* തിരിച്ചടിയാവുമെന്ന് മുന്നണിയ്ക്ക് ഭയമുണ്ട്. ഈ സാഹചര്യത്തില്* എത്രയും പെട്ടെന്ന് കാര്യങ്ങള്* ഒതുക്കിതീര്*ക്കണമെന്ന് അവര്* ലീഗിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗില്* താത്കാലികമായെങ്കിലും വെടിനിര്*ത്തല്* ഉണ്ടായിരിക്കുന്നത്.
Powered By WizardRSS