തീവണ്ടിയിലെ മാനഭംഗം പെണ്*കുട്ടി മരണത്തിന് കീഴടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീവണ്ടിയിലെ മാനഭംഗം പെണ്*കുട്ടി മരണത്തിന് കീഴടങ്ങി

    തൃശൂര്*: തൃശൂരില്* പാസഞ്ചര്* തീവണ്ടിയില്* നിന്നും തള്ളിയിട്ട് ട്രാക്കില്* വെച്ച് പീഡനത്തിനിരയായ പെണ്*കുട്ടി മരിച്ചു. ഷൊര്*ണൂര്* മഞ്ഞക്കാവ് സ്വദേശിനിയായ സൗമ്യയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൗമ്യ തൃശൂര്* മെഡിക്കല്* കോളജ് ആശുപത്രിയില്* തീവ്രപരിചരണ വിഭാഗത്തില്* ചികിത്സയിലായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മോഷണശ്രമത്തിനിടെ ട്രെയിനില്* നിന്നും തള്ളിയിട്ട തമിഴ്*നാട് സേലം സ്വദേശി ഗോവിന്ദസ്വാമി എന്നയാള്* സൗമ്യയെ ഗുരുതരമായി പരുക്കേല്*പ്പിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.ആളില്ലാതിരുന്ന ലേഡീസ് കമ്പാര്*ട്ടമെന്റില്* കയറിയാണ് ഗോവിന്ദസ്വാമി സൗമ്യയെ അക്രമിച്ചത്. തൊട്ടടുത്ത ദിവസം നടക്കാനിരുന്ന പെണ്ണുകാണല്* ചടങ്ങില്* പങ്കെടുക്കാനാണ് സൗമ്യ വീട്ടിലേക്ക് വന്നിരുന്നത്.

    ജീവന്* രക്ഷിക്കുന്നതിനായി സൗമ്യയെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിരുന്നു. തലച്ചോറില്* നടത്തിയ ശസ്ത്രക്രിയ്ക്ക് ശേഷം ഡോക്ടര്*മാരും സൗമ്യയുടെ നിലയില്* പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. താടിയെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്* തൊണ്ടയില്* കൂടി ഓക്*സിജന്* നല്*കിയാണ് ജീവന്* നിലനിര്*ത്തിയിരുന്നത്.ആരോഗ്യനിലയില്* നേരിയ പുരോഗതിയുണ്ടായെങ്കിലും ഞായറാഴ്ച ഉച്ചയോടെ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. തലയ്*ക്കേറ്റ കടുത്ത ക്ഷതം മൂലമാണ് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. തലച്ചോറിന്റെ പ്രവര്*ത്തനം ഞായറാഴ്ച രാവിലെയെ മന്ദീഭവിച്ചിരുന്നെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നതാണ് നേരിയ പ്രതീക്ഷകള്* ബാക്കിനിര്*ത്തിയിരുന്നത്.

    ചെറുപ്പത്തിലെ അച്ഛന്* ഉപേക്ഷിച്ചുപോയ സൗമ്യയായിരുന്നു അമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. കുടുംബത്തിലെ സാന്പത്തിക പ്രതിസന്ധികളും മറ്റു ബുദ്ധിമുട്ടുകളും മൂലം പഠനം പാതിവഴയില്* ഉപേഷിച്ച് ജോലിക്ക് പോകാന്* നിര്*ബന്ധിതയാകുകയായിരുന്നു സൗമ്യ.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: തീവണ്ടിയിലെ മാനഭംഗം പെണ്*കുട്ടി മരണത്തിന് കീഴടങ്ങി

    paavam kutti. aa kudumbathinte kaaryam enthoru kashtam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X