മാര്*ച്ച് 30: ചൈനാ ടൗണ്* x ആഗസ്റ്റ് 15

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാര്*ച്ച് 30: ചൈനാ ടൗണ്* x ആഗസ്റ്റ് 15

    ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്*ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്*ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്*മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു. 20 വര്*ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്* തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

    ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്* ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്*ഷം ഫെബ്രുവരിയില്* റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്*മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.

    എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്* പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്*ച്ചില്* ബോക്*സ് ഓഫീസില്* ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്*ട്ടിസ്റ്റാര്* മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.

    ക്രിസത്യന്* ബ്രദേഴ്*സ്, ഉറുമി, ചൈനാ ടൗണ്* എന്നീ സിനിമകളെല്ലാം മാര്*ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്* ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു.ദിലീപ്-ജയറാം-മോഹന്*ലാല്* ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്* വിജയം ആര്*ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: മാര്*ച്ച് 30: ചൈനാ ടൗണ്* x ആഗസ്റ്റ് 15

    mammoooty policooo. ithu thakarkkum
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X