ദേവദൂതനില്* മോഹന്*ലാലിനെ നായകനാക്കിയത് വെളുക്കാന്* തേച്ചത് പാണ്ടായ പോലെയായെന്ന് സംവിധായകന്* സിബി മലയില്*. ചിത്രത്തില്* ലാലിനെ നായകനാക്കാന്* പ്ലാന്* ഉണ്ടായിരുന്നില്ലെന്നും സിബി വെളിപ്പെടുത്തി. ഒരു മലയാളപത്രത്തിന് നല്*കിയ അഭിമുഖത്തിലാണ് സിബി മലയില്* ഇക്കാര്യങ്ങള്* പറഞ്ഞത്.വാണിജ്യപരമായി തകര്*ന്നെങ്കിലും മലയാളത്തിലെ നല്ല സിനിമകളുടെ പട്ടികയില്* ഇടംപിടിയ്ക്കാന്* ദേവദൂതന് കഴിഞ്ഞിരുന്നു. എന്നാല്* ദേവദൂതനെപ്പറ്റി മറ്റുചില കാര്യങ്ങളാണ് സംവിധായകന്* തുറന്നുപറയുന്നത്. സത്യസന്ധമായി ചെയ്ത സിനിമകള്*ക്ക് വിചാരിച്ച ഫലം കിട്ടാതെ വരുമ്പോള്* വേദനയും സങ്കടവും തോന്നാറുണ്ട്. അത്തരത്തില്* ഏറ്റവും വേദനിപ്പിച്ചത് ദേവദൂതനാണ്.
ആ സിനിമ വിചാരിച്ച രീതിയിലല്ല പുറത്തുവന്നത്. പുതുമുഖങ്ങളെ കേന്ദ്രമാക്കി ചെയ്യാന്* ആഗ്രഹിച്ച സിനിമയായിരുന്നു ദേവദൂതന്*. അത്തരത്തിലാണ് തിരക്കഥ തയ്യാറാക്കിയതും.
ലാലിന് പകരം അലൈപായുതേയിലൂടെ അക്കാലത്ത് പ്രശസ്തനായ തമിഴ്*നടന്* മാധവനെ നായകനാക്കാനായിരുന്നു ആഗ്രഹിച്ചത്. ഇതിന് വേണ്ടി അദ്ദേഹത്തെ സമീപിയ്ക്കുകയും ചെയ്തു. എന്നാല്* ഒരു ലാല്* സിനിമ ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞത്.
താരമൂല്യമുള്ള സിനിമ ചെയ്യണമെന്ന നിര്*ബന്ധത്തിലായിരുന്നു അത്. അങ്ങനെ ലാലിന് വേണ്ടി തിരക്കഥയില്* ചില മാറ്റങ്ങള്* വരുത്തി. എന്നാലത് വെളുക്കാന്* തേച്ചത് പാണ്ടായ അനുഭവമായിപ്പോയെന്ന് സിബി പറയുന്നു. ദേവദൂതന്റെ പരാജയത്തിന് ശേഷം സംവിധാനം ഉപേക്ഷിയ്ക്കാന്* വരെ തന്നെ പ്രേരിപ്പിച്ചുവെന്നും അഭിമുഖത്തില്* പറയുന്നുണ്ട്.
കഴിഞ്ഞ മുപ്പതു വര്*ഷമായി മലയാള സിനിമയില്* ശക്തരായി തുടരുന്ന മമ്മൂട്ടിയ്ക്കും മോഹന്*ലാലിനും പകരം വെയ്ക്കാന്* ആരുമില്ലെന്നും സിബി മലയില്* പറയുന്നുണ്ട്. ജയറാമും ദിലീപും പൃഥ്വിരാജുമൊക്കെ മികച്ച നടന്മാരാണെങ്കിലും അവരൊന്നും ലാലിനും മമ്മൂട്ടിയ്ക്കും പകരമാവില്ല. രണ്ട് നടന്മാര്*ക്ക് ലഭിച്ച പോലുള്ള ശക്തമായ കഥാപാത്രങ്ങളോ സംവിധായകരോ മറ്റുള്ളവര്*ക്ക് ലഭിച്ചിട്ടില്ല. അത് അവരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാവും.
2010ല്* പുതുമുഖങ്ങളെ അണിനിരത്തി അപൂര്*വരാഗം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ സിബി വയലിന്* എന്ന സിനിമയുടെ പണിപ്പുരയിലാണ്. ആസിഫ് അലിയും നിത്യാമേനോനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്ന . സംഗീതത്തിന് പ്രാധാന്യമുള്ള പ്രണയകഥയാണെന്നും സിബി പറയുന്നു.
Powered By WizardRSS

Comment