നിലമ്പുര്*: പ്രശസ്*ത മാപ്പിളപ്പാട്ടു ഗായകനും ഗാനരചയിതാവുമായ എസ്*.എ. ജമീലിന്*(75) അന്ത്യാഞ്*ജലി. ദുബായ്* കത്തുപട്ടിലൂടെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തില്* ഇടംനേടിയ ജമീല്* മലപ്പുറം നിലമ്പുര്* സ്വദേശിയാണ്*. ശനിയാഴ്*ച രാത്രി പന്ത്രണ്ടോടെയായിരുന്നു അന്ത്യം. ഇന്നലെ ചന്തക്കുന്ന്* വലിയകുന്ന്* ജുമാമസ്*ജിദില്* കബറടക്കി.
1970 കളില്* ഏറെ ചര്*ച്ച ചെയ്യപ്പെട്ട ദുബായ്* കത്തുപാട്ടിനു പുറമേ കത്തും മറുപടിയും, തങ്ങള്*ഖിസ, വിറകുസുന്ദരി, ഗള്*ഫുകാരന്റെ ഭാര്യ തുടങ്ങി അമ്പതിലധികം ഗാനങ്ങള്* രചിച്ചിട്ടുണ്ട്*. സ്വതസിദ്ധമായ ശൈലിയില്* ഗാനമാലപിച്ച ജമീല്* മരിക്കുവോളം മാപ്പിളപ്പാട്ടിനായി നിലകൊള്ളുകയായിരുന്നു. 'അഹദോന്റെ തിരുനാമം' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിലമ്പൂര്* ഷാജി സഹോദരനാണ്*. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എസ്*.എ. ജമീലിന്റെ തെരഞ്ഞെടുത്ത കൃതികള്* 16 നു പ്രകാശനം ചെയ്യാനിരിക്കേയായിരുന്നു മരണം. മോയിന്*കുട്ടി വൈദ്യര്* സ്*മാരക കമ്മിറ്റി ജമീലിനെ ആദരിച്ചിട്ടുണ്ട്*. സംഗീത നാടക അക്കാദമിയുടെ പുരസ്*കാരവും നേടി. ഭാര്യ: റുഖിയ മേലേതില്*. മക്കള്*: റമീജ, ജൗഹര്*, ജാസ്*മിന്*. മരുമക്കള്*: അഹമ്മദ്*കുട്ടി, ബാബു, സബീന.