കസബിന്റെ വധശിക്ഷ തീരുമാനം ഫെബ്രുവരി 21ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസബിന്റെ വധശിക്ഷ തീരുമാനം ഫെബ്രുവരി 21ന്

    മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് തീവ്രവാദി അജ്മല്* കസബിന് വധശിക്ഷ വിധിച്ചതിനെതിരെ നല്*കിയ അപ്പീല്* ഹര്*ജിയില്* മുംബൈ ഹൈക്കോടതി ഫിബ്രവരി 21ന് വിധി പറയും. വിധി പറയുന്നത് ഫിബ്രവരി 28ലേയ്ക്ക് മാറ്റണമെന്ന കസബിന്റെ അഭിഭാഷകന്* അമീന്* സോള്*ക്കറുടെ ആവശ്യം കോടതി തള്ളി.

    ജസ്റ്റിസ് രഞ്ജന ദേശായിയും ആര്* .വി. മോറുമാണ് വിധി പ്രസ്താവിക്കുക. വിധി സംബന്ധിച്ച കടലാസുപണികള്* പൂര്*ത്തിയാകാത്തതിനാലാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നതെന്ന് ജഡ്ജിമാര്* അറിയിച്ചു.

    വിധി പറയുന്ന ഫിബ്രവരി 21ന് കോടതിമുറിയില്* വീഡിയോ കോണ്*ഫറന്*സ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കോടതി സര്*ക്കാര്* കൗണ്*സലായ ഉജ്ജ്വല നിഗമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്* കഴിയുന്ന കസബിന് വിധിപ്രസ്താവം കേള്*ക്കാന്* വേണ്ടിയാണിത്.

    കേസിലെ കൂട്ടുപ്രതികളായ ഫാഹിം അന്*സാരി, സബൗദ്ദീന്* അഹമ്മദ് എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സര്*ക്കാര്* നല്*കിയ അപ്പീല്* ഹരജിയിലും അന്ന് വിധി പറയും.

    ഭീകരാക്രമണക്കേസില്* ജീവനോടെ പിടിയിലായ കസബിനെതിരെ മുംബൈ പ്രത്യേക കോടതിയാണു വധശിക്ഷ വിധിച്ചത്. ഇന്ത്യയ്*ക്കെതിരെ യുദ്ധം നടത്തിയെന്ന കുറ്റമാണ് കസബിനുമേല്* ചുമത്തിയത്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്* 166 പേരാണ് കൊല്ലപ്പെട്ടത്.






    Powered By WizardRSS
Working...
X