നോക്കിയക്ക് വിപി 7നോ ആന്*ഡ്രോയിഡോ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നോക്കിയക്ക് വിപി 7നോ ആന്*ഡ്രോയിഡോ?

    ഫ്രാങ്ക്ഫര്*ട്ട്: മാറുന്ന വിപണിയ്*ക്കൊപ്പം മത്സരിയ്ക്കാന്* നോക്കിയ വന്* അഴിച്ചുപണിക്കൊരുങ്ങുന്നു ലേകത്തേറ്റവും വലിയ മൊബൈല്* ഫോണ്* കമ്പനി ഭരണ-സാങ്കേതികതലങ്ങളില്* മാറ്റങ്ങള്* കൊണ്ടുവരാന്* തീരുമാനിച്ചുവെന്നാണ് റിപ്പോര്*ട്ടുകള്*. പ്രകടനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഭരണതലത്തിലുണ്ടാവുമെന്ന മാറ്റത്തില്* ഒട്ടേറെ എക്*സിക്യൂട്ടീവുകള്* കമ്പനിയുടെ പടിയ്ക്ക് പുറത്താവുമെന്ന് ഉറപ്പായി കഴിഞ്ഞു.
    എതിരാളികളായ വന്*കിട കമ്പനികള്* ഭീഷണി ഉയര്*ത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2010 ഡിസംബറിലെ കണക്കു പ്രകാരം പോയ വര്*ഷത്തെ അപേക്ഷിച്ച് നോക്കിയയുടെ ലാഭത്തിലുണ്ടായ കുറവ് 21 ശതമാനമാണ്. നോക്കിയയുടെ വിപണിയിലെ പങ്ക് 35 ശതമാനത്തില്* നിന്ന് 31 ശതമാനമായി ഇടിഞ്ഞു. ശിശുക്കളായിരുന്ന പല മൊബൈല്* കമ്പനികളും എന്തിന് ചൈനീസ് ഹാന്*ഡ് സെറ്റുകള്* പോലും വിപണി പിടിച്ചടക്കുന്ന കാലത്താണ് നോക്കിയക്ക് തിരിച്ചടി നേടുന്നത്.

    കഴിഞ്ഞ സെപ്റ്റംബറില്* ചീഫ് എക്*സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ സ്റ്റീഫന്* എലോപാണ് പുതിയ തന്ത്രങ്ങള്*ക്ക് ചുക്കാന്* പിടിയ്ക്കുന്നത്. മൈക്രോസോഫ്റ്റില്* നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. പുതിയ അഴിച്ചുപണികള്* നടക്കുന്നതോടെ മൊബൈല്*ഫോണ്* യൂണിറ്റിന്റെ ചുമതലയുള്ള മേരി ടി മക്ഡവലും വിപണന വിഭാഗം ചുമതലക്കാരനായ നിക്കലാസ് സാവന്*ഡറും പദവികളില്* നിന്ന് തെറിച്ചേക്കും. ഇവരെക്കൂടാതെ ചീഫ് ഡവലപ്*മെന്റ് ഓഫീസര്* കായ് ഒയിസ്റ്റമോ, സേവനവിഭാഗം മേധാവി ടെറോ ഒജന്*പെറ എന്നിവരുടെ നിലയും സുരക്ഷിതമല്ല.

    ഒരു നിര്*ണായക ചുവടുവെപ്പിന് കമ്പനി ഒരുങ്ങുകയാണെന്ന സൂചനകള്* നേരത്തെ തന്നെ നോക്കിയ നല്*കിയിരുന്നു. ഇതിലൂടെ തൊലിപ്പുറത്തെ മാറ്റം മാത്രമല്ല, ഇത് സാങ്കേതിക തലത്തിലും തങ്ങള്* മാറാനൊരുങ്ങുകയാണെന്ന സൂചനയാണ് കമ്പനി തരുന്നത്.

    വര്*ഷങ്ങളായി നോക്കിയ ഫോണുകളുടെ ജീവനായിരുന്ന സിമ്പിയന്* ഓപ്പറേറ്റിങ് സിസ്റ്റത്തിന് പകരം പുതിയതൊന്ന് നോക്കിയ സ്വീകരിയ്ക്കുമെന്ന സാധ്യതകളിലേക്കാണ് ഇത് വിരല്* ചൂണ്ടുന്നത്. ഇക്കാര്യം ഫെബ്രുവരി 11ന് പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

    പുതുതലമുറ മൊബൈല്* ഫോണ്* ഒഎസ്സുകളായ ഗൂഗിളിന്റെ ആന്*ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്*ഡോസ് ഫോണ്* 7(വിപി 7) ഇതില്* ഏതെങ്കിലുമൊന്ന് ാേക്കിയ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏത് സ്വീകരിച്ചാലും കമ്പനിയെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരിക്കും. ആന്*ഡ്രോയിഡ് ഒഎസ് സെറ്റുകളില്* സാംസങും സോണിയും നടത്തുന്ന മുന്നേറ്റമാണ് നോക്കിയയുടെ കണ്ണുതുറപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും ഫെബ്രുവരിന് 11ന് ശേഷം ലോകം കാണുന്നത് നോക്കിയയുടെ പുതിയമുഖമായിരിക്കുമെന്ന കാര്യമുറപ്പ്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: നോക്കിയക്ക് വിപി 7നോ ആന്*ഡ്രോയിഡോ?

    windows aayirikkuvollu. aa pulli microsoftil ninnalle
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X