കത്ത് മാധ്യമങ്ങള്*ക്ക് നല്*കരുതായിരുന്നു; സിപിഎം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്ത് മാധ്യമങ്ങള്*ക്ക് നല്*കരുതായിരുന്നു; സിപിഎം

    തിരുവനന്തപുരം: വിഎസിനെതിരെ ആഞ്ഞടിച്ച മുന്* കണ്ണൂര്* ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം രംഗത്തെത്തി. പാര്*ട്ടിയ്ക്കയച്ച കത്ത് മാധ്യമങ്ങള്*ക്ക് നല്*കിയ ശശിയുടെ നടപടി അംഗീകരിയ്ക്കാനാവില്ലെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വാര്*ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയ്*ക്കെതിരെ ശശി ഉന്നയിച്ച ആരോപണങ്ങള്* തെറ്റാണെന്നും ഇതിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്*കിയ മറുപടികള്* തന്നെയാണ് പാര്*ട്ടിയുടെ നിലപാടാണെന്നും സിപിഎം വ്യക്തമാക്കി. വാര്*ത്താക്കുറിപ്പില്* രൂക്ഷമായ വിമര്*ശനമാണ് ശശിക്കെതിരെ നടത്തിയിരിക്കുന്നത്.

    ഒരു പാര്*ട്ടി അംഗത്തിന് മറ്റൊരു പാര്*ട്ടി അംഗത്തിനെതിരെ പരാതിയുണ്ടെങ്കില്* അത് പാര്*ട്ടി വേദികളിലാണ് ഉന്നയിക്കേണ്ടെതെന്നും അതല്ലാതെ മറ്റു വഴികള്* വെച്ചുപൊറുപ്പിയ്ക്കില്ലെന്നും സിപിഎം വ്യക്തമാക്കി. ഇത്തരം രീതികള്* പാര്*ട്ടിയെ ദുര്*ബലപ്പെടുത്തുകയാണ് ചെയ്യുക.

    വിഎസിനെ നിശിതമായി വിമര്*ശിച്ചുകൊണ്ടുള്ള ശശിയുടെ കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്* പ്രസിദ്ധീകരിച്ചിരുന്നു. പാര്*ട്ടിയില്* നിന്ന് പുറത്തുപോവുകയാണെന്ന സൂചനകള്* നല്*കിയുള്ള കത്തില്* ശശി വിഎസിനെ വ്യക്തിപരമായി തന്നെ ആക്രമിച്ചിരുന്നു. കല്ലുവാതിക്കല്* മദ്യദുരന്തത്തെപ്പറ്റി അന്വേഷിച്ച കമ്മീഷനെ സ്വാധീനിയ്ക്കാന്* വിഎസ് ശ്രമിച്ചുവെന്നും തന്നെ കുരുക്കാനാണ് ഇത് ചെയ്തതെന്നും ശശി ആരോപിച്ചിരുന്നു.

    ശശിയുടെ കത്ത് ആയുധമാക്കിയ പ്രതിപക്ഷം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും നിയമസഭയില്* ആവശ്യപ്പെട്ടിരുന്നു.എന്നാല്* ഈ ആരോപണങ്ങള്* അസംബന്ധമാണെന്നായിരുന്നു വിഎസിന്റെ മറുപടി.

    പി ശശിയുടെ കത്തിന്*മേല്* പ്രതികരിയ്ക്കാന്* സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* തയാറായിരുന്നില്ല, കത്ത് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്* ഇപ്പോള്* പ്രതികരിയ്ക്കുന്നുമില്ലെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്.

    ശശിയ്*ക്കെതിരെയുള്ള അച്ചടക്ക നടപടി വൈകില്ലെന്നും കടുത്തതായിരിക്കുമെന്നുമുള്ള സൂചനകളാണ് സിപിഎം പുതിയ നീക്കത്തിലൂടെ നല്*കുന്നത്.





    Powered By WizardRSS
Working...
X