ഐസ്*ക്രീം: നിയമസഭയില്* കയ്യാങ്കളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം: നിയമസഭയില്* കയ്യാങ്കളി

    തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസിനെ ചൊല്ലി നിയമസഭയില്* കയ്യാങ്കളി. പ്രതിപക്ഷത്തെ മുസ്ലീം ലീഗ് അംഗങ്ങളും ഭരണക്ഷ എംഎല്*എമാരും തമ്മിലാണ് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയുടെ അടുത്തെത്തുന്ന തര്*ക്കവുമുണ്ടായത്.ബഹളം അനിയന്ത്രിതമായതിനെ തുടര്*ന്ന് സഭ അല്*പനേരം നിര്*ത്തിവെച്ചു. ശൂന്യവേളയ്ക്ക് ശേഷം ശ്രദ്ധക്ഷണിക്കലിനിടെയായിരുന്നു സംഭവം.

    സ്ത്രീ പീഢനക്കേസുകളിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കപ്പെടുന്നതിനാല്* ഇത്തരം കേസുകളിലെ പ്രതികള്* രക്ഷപെടാതിരിക്കാന്* വേണ്ട നടപടികള്* സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെകെ ഷൈലജടീച്ചര്* അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിലെ പരാമര്*ശമാണ് പ്രശ്*നത്തിനിടയാക്കിയത്.

    ഐസ്*ക്രീം കേസിനെക്കുറിച്ചും കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ഇതില്* പരാമര്*ശിച്ചിരുന്നു. എന്നാല്* കുഞ്ഞാലിക്കുട്ടി ഐസ്*ക്രീം കേസില്* പ്രതിയല്ലെന്നും പരാമര്*ശം പിന്*വലിക്കണമെന്നും അബ്ദൂറഹ്മാന്* രണ്ടത്താണിയുടെ നേതൃത്വത്തില്* ലീഗ് എംഎല്*എമാര്* ആവശ്യപ്പെട്ടു.

    എന്നാല്* കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞത് തങ്ങളല്ലെന്നും റജീനയാണെന്നും ഷൈലജ ടീച്ചര്* തിരിച്ചടിച്ചതോടെ ലീഗ് എംഎല്*എമാര്* ഷൈലജ ടീച്ചര്*ക്കെതിരേ മുദ്രാവാക്യം മുഴക്കി ഭരണപക്ഷ എംഎല്*എമാരുടെ ബെഞ്ചിലേക്ക് നീങ്ങുകയായിരുന്നു.

    ഡെപ്യൂട്ടി സ്പീക്കര്* ജോസ് ബേബിയായിരുന്നു അപ്പോള്* സഭ നിയന്ത്രിച്ചിരുന്നത്. ഇത് നിയമസഭയാണെന്നും സഭയ്ക്ക് ചേര്*ന്നവിധം പെരുമാറണമെന്നും അദ്ദേഹം ആവര്*ത്തിച്ചെങ്കിലും ഇവര്* ചെവിക്കൊണ്ടില്ല. ലീഗ് എംഎല്*എമാര്* ഭരണപക്ഷത്തേക്ക് അടുത്തതോടെ വി. ശിവന്*കുട്ടി എംഎല്*എയുടെ നേതൃത്വത്തില്* ഭരണപക്ഷ എംഎല്*എമാരും ഷൈലജ ടീച്ചര്*ക്ക് പിന്തുണയുമായി രംഗത്തെത്തി.

    ഇരുകൂട്ടരും പരസ്പരം കൈവെയ്ക്കുന്ന ഘട്ടത്തില്* വരെ കാര്യങ്ങള്* എത്തിയിരുന്നു. ഇതിനിടെ മന്ത്രി സുരേന്ദ്രന്* പിള്ളയുടെ നേതൃത്വത്തില്* മന്ത്രിമാരെത്തി ഇരുകൂട്ടരെയും ബലമായി പിടിച്ചുമാറ്റുകയായിരുന്നു.

    വിവരമറിഞ്ഞ് സ്പീക്കര്* കെ രാധാകൃഷ്ണന്* ചെയറിലെത്തി അംഗങ്ങളോട് ശാന്തരാകാന്* ആവശ്യപ്പെട്ടെങ്കിലും അതൊന്നും അംഗങ്ങളെ ശാന്തരാക്കിയില്ല.





    Powered By WizardRSS
Working...
X