കേരളത്തില്* മാറ്റത്തിന്റെ കാറ്റ്: ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളത്തില്* മാറ്റത്തിന്റെ കാറ്റ്: ആന്റണി

    തിരുവല്ല: കഴിഞ്ഞ തവണ യുഡിഎഫിന് 99 സീറ്റാണ് ലഭിച്ചതെങ്കില്* ഇക്കുറി അത് സെഞ്ച്വറി കടക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണി. അത്തരത്തിലാണ് കേരളത്തിലെ ജനവികാരമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്* ഭരണമാറ്റത്തിനുള്ള കാറ്റ് വീശുകയാണ്. എല്*ഡിഎഫിന്റെ കാലം കഴിയാറായി. സെക്രട്ടേറിയറ്റില്* ഒരു ശുദ്ധികലശത്തിനുള്ള സമയമായി. കേരള മോചനയാത്ര അതിന്റെ ഒന്നാം ഘട്ടമാണ്-ആന്റണി പറഞ്ഞു.

    പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയുടെ സമാപനം കുറിച്ചുകൊണ്ടു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    എല്*ഡിഎഫ് സര്*ക്കാറിന്റെ കേന്ദ്രവിരുദ്ധ മനോഭാവത്തെ കുറ്റപ്പെടുത്തിയ ആന്റണി കേരളത്തിന് ഇത്രയേറെ കേന്ദ്രസഹായം ലഭിച്ചകാലം മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും പറഞ്ഞു.

    സദാസമയവും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഒരു സര്*ക്കാര്* ഭരിക്കുന്നകാലത്താണ് ഇത്രയേറെ പരിഗണന സംസ്ഥാനത്തിന് ലഭിച്ചത്. ഇന്ത്യ വികസനത്തിന്റെ കാര്യത്തില്* ഏറ്റവും വലിയ കുതിപ്പു നടത്തിയ കാലമാണിത്. ഇതിന്റെ ഫലമായി ഖജനാവില്* കുമിഞ്ഞുകൂടിയ സമ്പത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ സംസ്ഥാനങ്ങള്*ക്ക് വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്*ക്കാര്*.

    മുപ്പതിലേറെ പദ്ധതികളാണ് കേന്ദ്രസര്*ക്കാര്* യാഥാര്*ഥ്യമാക്കിയത്. ഇതിന് പുറമെ കുട്ടനാട്, ഇടുക്കി പാക്കേജുകളും വല്ലാര്*പ്പാടം പദ്ധതിയുമെല്ലാം യാഥാര്*ഥ്യമായി. ഇത്രയും കേന്ദ്ര ആനുകൂല്യം ലഭിച്ച ഒരു കാലം കേരളത്തില്* മുന്*പ് ഉണ്ടായിട്ടില്ല.

    കേന്ദ്രവിരുദ്ധം എന്നതാണ് ഇപ്പോള്* കേരളത്തിലെ ഏറ്റവും വിലകുറഞ്ഞ മുദ്രാവാക്യം. കേന്ദ്രവുമായി കൈകോര്*ക്കുന്ന ഒരു സര്*ക്കാര്* അധികാരത്തില്* വന്നാല്* പതിന്മടങ്ങ് വികസനപ്രവര്*ത്തനങ്ങള്* നടക്കും. സുസ്ഥിരവും സമഗ്രവുമായ വികസനം നടക്കണമെങ്കില്* യുഡിഎഫ് ഭരണം നിലവില്* വരണം.

    അവസരം കിട്ടുമ്പോഴെല്ലാം കേന്ദ്രസര്*ക്കാരിനെ താഴ്ത്തിക്കെട്ടുകയും പഴിചാരുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്*ക്കാര്* കൈക്കൊള്ളുന്നതെങ്കിലും കേന്ദ്രസര്*ക്കാര്* സഹായങ്ങള്* പിന്നെയും പിന്നെയും വരിക്കോരി നല്*കിക്കൊണ്ടിരുന്നു-ആന്റണി പറഞ്ഞു.





    Powered By WizardRSS
Working...
X