സച്ചിന് വേണ്ടി ലോകകപ്പ് നേടും; ശ്രീശാന്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സച്ചിന് വേണ്ടി ലോകകപ്പ് നേടും; ശ്രീശാന്ത്

    ബാംഗ്ലൂര്*: സച്ചിനു വേണ്ടി ലോകകപ്പ് നേടുമെന്ന് ടീമിലെത്തിയ മലയാളി താരം ശ്രീശാന്ത്. സച്ചിനൊപ്പം ലോകകപ്പില്* കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ശ്രീശാന്ത് പറഞ്ഞു. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ശ്രീശാന്ത്.
    സച്ചിനെ കാണണമെന്നാഗ്രഹത്തോടെയാണ് ഞാന്* കളി തുടങ്ങിയത്. സച്ചിനൊപ്പം ലോകകപ്പ് കളിക്കാന്* കഴിയുന്നു എന്നതില്* സന്തോഷമുണ്ട്്. ദൈവാനുഗ്രഹമാണ് എന്നെ ലോകകപ്പ് ക്രിക്കറ്റ് ടീമിലെത്തിച്ചത്.

    എല്ലാവരുടെയും പ്രാര്*ത്ഥന ഫലിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പേസ് ബൗളറായ പ്രവീണ്* കുമാറിന് പരുക്കുമൂലം ലോകകപ്പ് നഷ്ടമായതില്* സങ്കടമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

    പരിക്കേറ്റ് ടീമില്* നിന്നും പുറത്തായ പ്രവീണ്* കുമാറിന് പകരം പരിഗണിച്ചിരുന്ന ഇശാന്ത് ശര്*മ, വിനയ്കുമാര്* എന്നിവരെ മറികടന്നാണ് ശ്രീശാന്ത് ടീമിലെത്തിയത്.

    ഇന്ത്യയ്ക്കുവേണ്ടി 51 ഏകദിനങ്ങള്* കളിച്ചിട്ടുള്ള ശ്രീശാന്ത് 75 വിക്കറ്റുകള്* സ്വന്തമാക്കിയിട്ടുണ്ട്. 2005ല്* ശ്രീലങ്കയ്*ക്കെതിരെ നാഗ്പുരിലായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം.

    ന്യൂസീലന്*ഡ് പര്യടനത്തിലെ മികവുറ്റ പ്രകടനമാണ് വിനയ്കുമാറിനു പകരം ശ്രീക്ക് നറുക്കുവീഴാന്* കാരണം. അവസാന ഏകദിനത്തില്* ഒന്*പത് ഓവറില്* 47 റണ്*സിന് നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ഇന്ത്യയ്ക്ക് വിജയമൊരുക്കുന്നതില്* നിര്*ണായക പങ്കാണ് വഹിച്ചത്.





    Powered By WizardRSS
Working...
X