ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട്ട്

    കോഴിക്കോട്: കാല്*ലക്ഷത്തോളം പേര്*ക്ക് പ്രാര്*ത്ഥിയ്ക്കാന്* സൗകര്യമുള്ള മുസ്ലീം പള്ളി കോഴിക്കോട് ജില്ലയില്* നിര്*മ്മിക്കുന്നു. കാന്തപുരം എപി അബൂബക്കര്* മുസലിയാരുടെ നേതൃത്വത്തിലുള്ള കാരന്തൂര്* മര്*ക്കസിന്റെ ആഭിമുഖ്യത്തിലാണ് പള്ളിനിര്*മ്മാണം. നാല്*പ്പത് കോടി രൂപ മുടക്കി നിര്*മ്മിക്കുന്ന പള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായിരിക്കും. ശഅറെ മുബാറക്ക് ഗ്രാന്റ് മസ്ജിദ് എന്നായിരിക്കും ഇതിന്റെ പേര്. ലോകത്ത് അപൂര്*വ്വമായ പ്രവാചക തിരുകേശം ഇവിടെ സൂക്ഷിക്കും.

    കോഴിക്കോട് നഗരത്തിന് പുറത്ത് 12 ഏക്കറിലായിരിക്കും പള്ളി. 4 ഏക്കറില്* പള്ളിയും 8 ഏക്കറില്* ഉ്ദ്യാനവുമായിരിക്കും. 2 വര്*ഷം കൊണ്ട് ഗ്രാന്റ് മോസ്*കിന്റെ നിര്*മാണം പൂര്*ത്തിയാക്കാനാണ് ലക്ഷ്യം. ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്*മാണം. തൃശ്ശൂരിലെ ഇന്*ഡിഗോ ആര്*ക്കിടെക്റ്റ്*സിലെ ആര്*ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ് രണ്ടര ലക്ഷം ചതുരശ്ര അടിയില്* നിര്*മിക്കുന്ന ഗ്രാന്റ് മോസ്*കിന്റെ വാസ്തുശില്പി.

    വിശാലമായ അകത്തളമുള്ള മുഗള്*ശൈലിയില്* നിര്*മിക്കുന്ന മസ്ജിദില്* 1200 പേര്*ക്ക് താമസിക്കാന്* സൗകര്യം ഉണ്ടാകും. സെമിനാര്* ഹാള്*, ലൈബ്രറി എന്നിവ ഉള്*ക്കൊള്ളുന്ന ഒരു സാംസ്*കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്*ക്.

    കശ്മീരിലെ ഹസ്രത്ത്ബാല്* പള്ളി കഴിഞ്ഞാല്* പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്*കിന് ലഭിക്കും.

    തുര്*ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്*കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

    കാരന്തൂര്* മര്*ക്കസ്സില്* നടന്ന ചടങ്ങില്* അബുദാബിയിലെ ഡോക്ടര്* അഹമ്മദ് ഖസ്*റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്* മുസ്*ലിയാര്*ക്ക് കൈമാറിയിരുന്നു.





    Powered By WizardRSS
Working...
X