എല്*ഡി ക്ലര്*ക്ക് എഴുതാന്* ഐശ്വര്യാ റായി!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എല്*ഡി ക്ലര്*ക്ക് എഴുതാന്* ഐശ്വര്യാ റായി!

    തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്*ഥികള്* പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എല്*ഡി ക്ലര്*ക്ക് പരീക്ഷയെഴുതാന്* മുന്*ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയും. ഐശ്വര്യയ്ക്ക് വട്ടായോ എന്ന് ആലോചിയ്ക്കാന്* വരട്ടെ, ആയിരക്കണക്കിന് ഓണ്*ലൈന്* അപേക്ഷകര്*ക്ക് സൈറ്റ് ജാമായി അപേക്ഷിയ്ക്കാന്* ബുദ്ധിമുട്ട് നേരിടുന്നതിനിടെ ആരോ നടത്തിയ കുസൃതിയാണ് ആഷിന്റെ അപ്ലിക്കേഷന്*.ഐശ്വര്യയുടെ കൃത്യമായ വിവരങ്ങള്* ചേര്*ത്താണും ചിത്രം പിഎസ് സി നിര്*ദ്ദേശിച്ച സൈസില്* അപ് ലോഡ് ചെയ്തുമാണ് ഈ തമാശ ഒപ്പിച്ചത്. ഇത്തരം ഒരുപാട് തമാശകളും മണ്ടത്തരങ്ങളും ഇത്തവണത്തെ എല്*ഡി ക്ലര്*ക്ക് ഓണ്*ലൈന്* അപ്ലിക്കേഷനുകളില്* ഉണ്ടത്രേ.

    പടം അപ്*ലോഡ് ചെയ്യുന്നതിലാണ് കൂടുതല്* പേരും തെറ്റുകള്* വരുത്തിയിരിക്കുന്നത്. കൃത്യമായ മാര്*ഗ്ഗനിര്*ദ്ദേശങ്ങള്* നല്*കിയിട്ടും അതൊന്നും തങ്ങളെ ബാധിയ്ക്കുന്ന സംഭവങ്ങളല്ല എന്ന മട്ടിലാണ് പലരും പടം ചേര്*ത്തിരിയ്ക്കുന്നത്.

    അടിപൊളി സ്റ്റെലില്* ബൈക്കിന് മുകളില്* ഇരുന്നെടുത്ത ചിത്രങ്ങളും അപേക്ഷ ലേശം കളര്*ഫുള്* ആവാന്* മനോഹരപശ്ചാത്തലങ്ങളില്* എടുത്ത ചിത്രങ്ങള്* അയച്ച അപേക്ഷകരും കുറവല്ല. ഇതൊക്കെ പിഎസ്*സി നിഷ്*ക്കരുണം തള്ളുമെന്ന കാര്യമുറപ്പാണ്.

    മിനിട്ടില്* ഏതാണ്ട് 400ഓളം അപേക്ഷകളാണ് പിഎസ്സിയുടെ സൈറ്റില്* സ്വീകരിയ്ക്കുന്നത്. എന്നിട്ടും ഉദ്യോഗാര്*ഥികള്*ക്ക് ക്യൂവില്* തുടരേണ്ട ഗതികേടാണുള്ളത്. തിരക്ക് തുടര്*ന്ന സാഹചര്യത്തില്* എല്*ഡിസിയ്ക്ക് അപേക്ഷ സ്വീകരിയ്ക്കുന്ന രീതി16ല്* നിന്ന് 23ലേക്ക് നീട്ടിയിരുന്നു.





    Powered By WizardRSS
Working...
X