ദില്ലി: കെണിയലകപ്പെട്ടാല്* കള്ളന്*മാര്* സഹായത്തിന് ആരെ വിളിയ്ക്കും. സംശയിക്കേണ്ട, പൊലീസിനെ തന്നെ. ദില്ലി നഗരത്തിലാണ് ഇത് തെളിയിക്കുന്ന സംഭവം അരങ്ങേറിയത്. ദില്ലി തിലക് നഗര്* പൊലീസ് സ്റ്റേഷന്* പരിധിയിലുള്ള പലിശക്കാരന്റെ ഫഌറ്റില്* മോഷ്ടിയ്ക്കാന്* കയറിയ പെരുങ്കള്ളന്*മാരാണ് പൊലീസിനെ വിളിച്ചുവരുത്തി സ്വന്തം തടി രക്ഷിച്ചത്. തിലക് നഗറിലെ ഡിഡിഎ ഫ്*ളാറ്റിലെ താസക്കാരനായ പലിശക്കാരന്* ചരഞ്ജിത്ത് സിങിന്റെ വീട്ടിലാണ് കള്ളന്*മാര്* മോഷണത്തിന് കയറിയത്. ഒരു വിവാഹത്തിന് പങ്കെടുക്കുന്നതിനായി സിങും കുടുംബവുമില്ലാതിരുന്ന നേരത്തായിരുന്നു മോഷണം.
ചിലപ്പോള്* വരാന്* വൈകുമെന്നും അല്ലെങ്കില്* പിറ്റേന്ന് എത്തുകയുള്ളൂവെന്നും അയല്*ക്കാരെ അറിയിച്ചാണ് സിങും കുടുംബവും സ്ഥലംവിട്ടത്. പലിശക്കാരന്റെ വീട്ടില്* പൂത്ത പണം കാണുമെന്ന് ഊഹിച്ച മൂന്നംഗ മോഷണസംഘം വലിയ കഷ്ടപ്പാടില്ലാതെ ഫഌറ്റിനുള്ളില്* കയറിപ്പറ്റി.
മോഷ്ടിച്ച സാധനങ്ങള്* തകൃതിയായി ചാക്കിലാക്കുന്നതിനിടെയാണ് കഷ്ടകാലത്തിന് കള്ളന്*മാര്* കയറിയ വിവരം ഫഌറ്റിലെ മറ്റു താമസക്കാര്* അറിഞ്ഞത്. റൂമിന് പുറത്തായി 250ഓളം പേര്* കത്തിയും വടിയുമായി തടിച്ചുകൂടിയതോടെ പുറത്തിറങ്ങിയാല്* വിവരമറിയുമെന്ന് മൂവര്*സംഘത്തിന് മനസ്സിലായി. അങ്ങനെ കള്ളന്മാരില്* ഒരാളാണ് കൈയ്യിലുള്ള മൊബൈലിലൂടെ പൊലീസ് കണ്*ട്രോള്* റൂമിലേക്ക് വിളിച്ച് സഹായം അഭ്യര്*ഥിച്ചത്. ഉടന്* തന്നെ പൊലീസ് സ്ഥലത്തെത്തി തടി കേടാവാതെ മൂന്ന് പേരെയും രക്ഷപ്പെടുത്തി, പിന്നെ അറസ്റ്റും ചെയ്തു.
Powered By WizardRSS

Comment