പിക്*പോക്കറ്റില്* പോക്കറ്റടിയുമായി മമ്മൂട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിക്*പോക്കറ്റില്* പോക്കറ്റടിയുമായി മമ്മൂട്ടി

    കള്ളനും തട്ടിപ്പുകാരനും ഗുണ്ടയുമായൊക്കെ കരിയറില്* ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇനി പോക്കറ്റടിക്കാരനാവുന്നു. യുവപ്രേക്ഷകരാണ് തന്റെ പ്രധാന കരുത്തെന്ന് അറിയുന്ന താരം അത്തരം കഥാപാത്രങ്ങളെയാണ് എപ്പോഴും തേടുന്നത്. അങ്ങനെയൊരു അന്വേഷണമാണ് യുവസംവിധായകനായ വിനോദ് വിജയന്റെ ചിത്രമായ പിക്*പോക്കറ്റില്* മമ്മൂട്ടിയെ ചെന്നെത്തിച്ചിരിയ്ക്കുന്തന്. പോക്കറ്റടിക്കാരനായ ഹരിനാരായണന്* എന്ന കഥാപാത്രത്തെയാണ് പിക്*പോക്കറ്റില്* മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. സാദാ പോക്കറ്റടിക്കാരനല്ല കക്ഷി. ആരോടും യാതൊരു ഉത്തരവാദിത്വവും കടപ്പാടുമൊന്നുമില്ലാതെ തന്നിഷ്ടത്തില്* ജീവിയ്ക്കുന്ന ഹരിയ്ക്ക് പോക്കറ്റടിയ്ക്കുന്ന കാര്യത്തില്* ഇദ്ദേഹത്തിന് ചില നിര്*ബന്ധങ്ങളൊക്കെയുണ്ട്.

    സാധാരണക്കാരുടെ പഴസ് അടിച്ചുമാറ്റുന്നതിനെക്കാളും താത്പര്യം വിഐപികളുടെ പോക്കറ്റാണ് ഹരിയുടെ വീക്കനെസ്സ്. അവര്* ഒത്തുകൂടുന്ന ഇടങ്ങളാണ് വിരഹരംഗം. അടിപൊളി വേഷവും മാന്യത തോന്നിപ്പിയ്ക്കുന്ന പെരുമാറ്റവുമാണ് ഈ കള്ളന്റെ പ്ലസ്*പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്*
    എപ്പോഴെങ്കിലും പെട്ടാല്* തന്നെ തലയൂരിപ്പോവാനും എളുപ്പമാണ്.

    ലോകത്തെവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും അതൊന്നും ഹരിയെ ബാധിയ്ക്കില്ല. എടിഎം കാര്*്ഡ് പോലുമില്ലാതെ എല്ലായിടത്തം പണമെടുക്കാന്* സൗകര്യമുള്ളപ്പോള്* ഭയക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

    പോക്കറ്റടിച്ച പഴ്*സിലെ പണം മാത്രമേ ഹരി എടുക്കുകയുള്ളൂ. പഴ്*സ് ഇഷ്ടപ്പെട്ടാല്* അതും സ്വന്തമാക്കും. എന്നാല്* അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു ഉപദേശത്തോടെ ഉടമസ്ഥര്*ക്ക് കൊറിയര്* ചെയ്യാനും ഇയാള്* മറക്കാറില്ല.

    നഗരത്തിലെ പ്രധാന പോക്കറ്റടിക്കാരനായി വിലസുന്നതിനിടെ ഇയാള്*ക്കൊരു പഴ്*സ് ലഭിയ്ക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തില്* ഒരു ടേണിങ് പോയിന്റാവുകയാണ്. ഓര്*മ്മകളുടെ പിന്നാമ്പുറങ്ങളിലേക്കും ഇതയാളെ കൂട്ടിക്കൊണ്ടു പോകുന്നു.

    വിജയം അവകാശപ്പെടാനാവാത്ത ക്വട്ടേഷന്*, റെഡ്*സല്യൂട്ട് എന്നീ സിനിമകളുടെ ചരിത്രമുള്ള വിനോദിന് മമ്മൂട്ടി ഡേറ്റ് കൊടുത്തത് പലരെയും അദ്ഭുതപ്പെടുത്തേക്കാം. എന്നാല്* ഇത്തരം കാര്യങ്ങളില്* സൂക്ഷിച്ച് ചുവടുവെയ്ക്കുന്ന മമ്മൂട്ടി ഒന്നും കാണാതെയാവില്ല പോക്കറ്റടിയ്ക്കാന്* ഒരുങ്ങുന്നത്. അതുറപ്പാണ്.

    മമ്മൂട്ടി സിനിമകളിലെ പതിവ് കോമഡി സാന്നിധ്യങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്*, എന്നിവര്*ക്ക് പുറമെ ബിജു മേനോന്*, നെടുമുടി വേണു, വിനായകന്* എന്നിവരും പിക്*പോക്കറ്റില്* അഭിനയിക്കുന്നു. കലാഭവന്* മണിയുടെ വ്യത്യസ്തമായൊരു മുഖവും സിനിമയില്* പ്രേക്ഷകരെ കാത്തിരിയ്ക്കുന്നുണ്ട്. ഇച്ച് സബീര്* തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്*വഹിയ്ക്കുന്നത് ബിഗ് ബി ഫെയിം സമീര്* താഹിറാണ്. കെഎന്*എം ഫിലിംസും അഖില്* സിനിമാസും ചേര്*ന്ന് നിര്*മിയ്ക്കുന്ന പിക്*പോക്കറ്റ് എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: പിക്*പോക്കറ്റില്* പോക്കറ്റടിയുമായി മമ്മൂട്ടി

    kandariyaaaam engane abhinayikkum ennu...
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X