ബാംഗ്ലൂരില്* എയ്*റോ ഇന്ത്യ മേള തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂരില്* എയ്*റോ ഇന്ത്യ മേള തുടങ്ങി

    ബാംഗ്ലൂര്*: വ്യോമയാന പ്രദര്*ശനമേളയായ 'എയ്*റോ ഇന്ത്യ' ബാംഗ്ലൂരില്* തുടങ്ങി. യലഹങ്ക വ്യോമസേനാ താവളത്തില്* നടക്കുന്ന അഞ്ചുദിവസത്തെ മേള പ്രതിരോധവകുപ്പുമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനംചെയ്തു. ഏഷ്യയിലെഏറ്റവും വലിയ വ്യോമയാന പ്രദര്*ശനമേളയുടെ എട്ടാമത്തെ പതിപ്പിനാണ് ബുധനാഴ്ച തുടക്കമായത്. പ്രതിരോധവകുപ്പാണ് എയ്*റോ ഇന്ത്യയുടെ സംഘാടകര്*.

    ഇന്ത്യ വാങ്ങാനായി പരിഗണിക്കുന്ന വിവിധോദ്ദേശ്യ ഇടത്തരം പോര്*വിമാനങ്ങളില്* അഞ്ചെണ്ണവും മേളയില്* എത്തുന്നുവെന്നത് ഇത്തവണത്തെ ഷോയുടെ പ്രധാന സവിശേഷതയാണ്.

    എഫ്16, എഫ്18 സൂപ്പര്* ഹോണറ്റ്, മിഗ്35, റാഫേല്*, യൂറോഫൈറ്റര്* ടൈഫൂണ്*, ഗ്രിപ്പന്* എന്നീ ആറുവിമാനങ്ങളാണ് ഇന്ത്യയുടെ പരിഗണനയിലിരിക്കുന്നത്. ഇതില്* റഷ്യന്* നിര്*മ്മിത മിഗ്35 മേളയ്ക്ക് എത്തുന്നില്ല.

    പോര്*വിമാനങ്ങളും ഹെലികോപ്റ്ററുകളും ചെറുതും വലുതുമായ യാത്രാവിമാനങ്ങളും ചരക്കുവിമാനങ്ങളും ഉള്*പ്പെടെ വിവിധരാജ്യങ്ങളില്*നിന്നായി നൂറോളം വ്യോമയാനങ്ങള്* ആകാശത്ത് വിസ്മയമൊരുക്കാനായി ബാംഗ്ലൂരില്* എത്തിയിട്ടുണ്ട്.

    ഇന്ത്യ തദ്ദേശീയമായി നിര്*മ്മിച്ച ലഘുപോര്*വിമാനമായ തേജസിനെ മേളയില്* അവതരിപ്പിക്കും. തേജസിന്റെ വ്യോമാഭ്യാസ പ്രകടനവും ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്*ക്ക്പുറമേ മിസൈലുകളും ബഹിരാകാശ സാങ്കേതികവിദ്യയയം പ്രദര്*ശനത്തിനുണ്ട്.

    ബോയിങ്, എംബ്രയര്*, എയര്*ബസ്, സെസ്*നാ, യൂറോകോപ്റ്റര്*, ലോക്ക് ഹീഡ് മാര്*ട്ടിന്* തുടങ്ങിയവരും അവരുടെ പുതിയ വിമാനങ്ങള്* എത്തിച്ചിട്ടുണ്ട്.

    ഏഷ്യയിലെ ഏറ്റവും വലിയ മേളയാണെങ്കിലും പാകിസ്താന്*, ഇറാന്* എന്നീരാജ്യങ്ങളെ മേളയ്ക്ക് ക്ഷണിച്ചിട്ടില്ല. ആദ്യം ചൈനയ്ക്കും പങ്കെടുക്കാന്* അനുവാദം നിഷേധിച്ചിരുന്നെങ്കെിലും പിന്നിട് വിദേശകാര്യ വകുപ്പ് ഇടപെട്ട് ചൈനയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു.

    ആദ്യദിനമായ ബുധനാഴ്ചയൊഴികെ എല്ലാദിവസവും പകല്* 10 മുതല്* 5 വരെ മേളയില്* പൊതുജനങ്ങള്*ക്ക് പ്രവേശനമുണ്ട്. മേളപ്രമാണിച്ച് ബാംഗ്ലൂരില്* സുരക്ഷ കര്*ശനമാക്കുകയും ഗതാഗത ക്രമീകരണങ്ങള്* കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. . ബാംഗ്ലൂര്* അന്താരാഷ്ട്ര വിമാനത്താവളത്തില്*നിന്നുള്ള വിമാനസര്*വീസുകളുടെ സമയക്രമത്തില്*ലും മേളയുടെ പശ്ചാത്തലത്തില്* മാറ്റം വരുത്തിയിട്ടുണ്ട്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ബാംഗ്ലൂരില്* എയ്*റോ ഇന്ത്യ മേള തുടങ്ങി

    ithu thudangiyo. njan arinjillallo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X