രതിചേച്ചിയെ മോഹിച്ചു നടക്കുന്ന പപ്പുവിനെ ഓര്*മയില്ലെ, 32 വര്*ഷം മുമ്പ് പത്മരാജനും ഭരതനും ചേര്*ന്നൊരുക്കിയ രതിനിര്*വേദത്തില്‍* കൗമാരചാപല്യങ്ങളുമായി നടക്കുന്ന പയ്യന്*സ് തന്നെ. പതിനേഴാം വയസ്സില്‍* കൃഷ്ണചന്ദ്രനാണ് പപ്പുവിനെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്. രതിനിര്*വേദത്തിന്റെ പ്രമേയത്തോട് നീതിപുലര്*ത്തുന്നവിധത്തില്* തന്നെയാണ് അന്ന് ജയഭാരതിയും കൃഷ്ണചന്ദ്രനും അഭിനയിച്ചത്. ഇന്നിപ്പോള്‍* രതിനിര്*വേദം വീണ്ടും പൊടിതട്ടിയെടുക്കാന്‍* തീരുമാനിച്ചപ്പോള്‍* സംവിധായകന്* ടികെ രാജീവ് കുമാറിനെ അലട്ടിയത്. രതിചേച്ചിയെയും പപ്പുവിനെയും ആര് അവതരിപ്പിയ്ക്കുമെന്നായിരുന്നു.
ഏറെ നീണ്ട അന്വേഷണങ്ങള്‍*ക്കൊടുവില്* ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍* ശ്വേത മേനോനെ തീരുമാനിച്ചു. അത് ഏറെക്കുറെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍* പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു, കഴിഞ്ഞ സെപ്റ്റംബറില്‍* ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം വൈകിയത് താരങ്ങള്‍*ക്ക് വേണ്ടിയുള്ള അന്വേഷണം കാരണമായിരുന്നു.
എന്തായാലും കാത്തിരിപ്പ് വെറുതെയായില്ലെന്ന് വേണം കരുതാന്‍*, ഫാസിലിന്റെ പുതിയ കണ്ടെത്തലാണ് രാജീവ് കുമാറിനെ തുണച്ചത്. ലിവിങ് ടുഗെദര്‍* എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍* ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍*ക്ക് മുന്നിലെത്തുക. നായികാനായകന്മാരെ കിട്ടിയതോടെ ഷൂട്ടിങ് തീയതിയും തീരുമാനിച്ചു കഴിഞ്ഞു.
അടുത്തയാഴ്ച മാവേലിക്കരയില്‍* ഷൂട്ടിങ് തുടങ്ങുന്ന ചിത്രം 25 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളില്‍* പൂര്*ത്തിയാക്കാനാണ് നിര്*മാതാവ് സുരേഷ് കുമാര്‍* തീരുമാനിച്ചിരിയ്ക്കുന്നത്. പത്മരാജന്റെ നോവലായ രതിനിര്*വേദത്തിന്റെ കഥയില്‍* വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, പക്ഷേ പശ്ചാത്തലമായിരക്കും സിനിമയ്ക്ക്
ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്*വേദത്തിന്റെ രണ്ടാം പതിപ്പിലും ഉണ്ടാവും. അവര്‍* മാത്രമായിരിക്കും രണ്ട് സിനിമകളിലും ഉണ്ടാവുന്ന ഒരേയൊരു താരവും.
Powered By WizardRSS

Comment