അഹമദാബാദ്: ബാലാല്*സംഗത്തെത്തുടര്*ന്ന് ഗര്*ഭിണിയായ 18കാരിയ്ക്ക് ഗര്*ഭഛിദ്രം നടത്താന്* ഗുജറാത്ത് ഹൈക്കോടതി അനുമതി നല്*കി. ബനസ്*കന്ദയിലെ ദിയോഡാര്* താലൂക്കില്* നിന്നും യുവതിയ്ക്കാണ് കോടതി ഗര്*ഭഛിദ്രാനുമതി നല്*കിയത്. ജസ്റ്റിസ് ആനന്ദ് എസ് ദാവെയാണ് വിധി പുറപ്പെടുവിച്ചത്. ജനുവരിയിലാണ് കുഞ്ഞിനെ വളര്*ത്താന്* ആഗ്രഹമില്ലെന്നും ഗര്*ഭഛിദ്രത്തിന് അനുമതി നല്*കണമെന്നുമാവശ്യപ്പെട്ട് യുവതിയും മാതാപിതാക്കളും കോടതിയെ സമീപിച്ചത്.
മാനഭംഗത്തെത്തുടര്*ന്ന് ഗര്*ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്*കുമ്പോള്* കുഞ്ഞും അമ്മയും സാമുഹികമായ പ്രശ്*നങ്ങള്* നേരിടേണ്ടിവരുമെന്നും ഇത് അവര്*ക്ക് എന്നും മനസ്വസ്ഥത കെടുത്തുന്നകാര്യമായി മാറുമെന്നുമുള്ള വാദം ശരിവെച്ചാണ് കോടതി ഗര്*ഭഛിദ്രത്തിന് അനുമതി നല്*കിയത്.
യുവതി 16ആഴ്ച ഗര്*ഭിണിയാണ്. അഹമദാബാദിലെ സര്*ക്കാര്* ആശുപത്രിയിലെ സിവില്* സര്*ജന്* ഗര്*ഭഛിദ്രം നടത്തണമെന്നും കോടതി ഉത്തരവില്* പറയുന്നുണ്ട്. ഇതിന് വിദഗ്ധ ഡോക്ടര്*മാരുടെ സമിതിയുടെ മേല്*നോട്ടം വേണമെന്നും ഗര്*ഭഛിദ്രത്തിന് ശേഷം ഭ്രൂണം ഡിഎന്*എ ടെസ്റ്റിന് വിധേയമാക്കണമെന്നും ഉത്തരവില്* നിര്*ദ്ദേശമുണ്ട്.
മാനഭംഗക്കേസിന്റെ അന്വേഷണത്തില്* ഈ ഡിഎന്*എ ടെസ്റ്റിന്റെ ഫലം നിര്*ണായകമാകുമെന്ന് കോടതി നിരീക്ഷിച്ചു. 2010 സെപ്റ്റംബര്* 28നാണ് യുവതിയെ അമ്രത്ജി അഗ്രജി താക്കൂര്* എന്നയാള്* തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.
Powered By WizardRSS

Comment