ആരൂഷി വധം: മാതാപിതാക്കള്*ക്ക? ??തിരെ കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരൂഷി വധം: മാതാപിതാക്കള്*ക്ക? ??തിരെ കേസ്

    ഗാസിയാബാദ്: നോയിഡയില്* ഒന്*പതാം ക്*ളാസ് വിദ്യാര്*ഥിനി ആരുഷി തല്*വാറും വീട്ടുജോലിക്കാരന്* ഹേംരാജും കൊല്ലപ്പെട്ട കേസില്* ആരുഷിയുടെ മാതാപിതാക്കളെ പ്രതിചേര്*ക്കാന്* ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. കേസ് അവസാനിപ്പിക്കാന്* അനുമതി തേടിയുള്ള സി.ബി.ഐ. റിപ്പോര്*ട്ടില്* വാദം കേള്*ക്കുകയായിരുന്നു കോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ വാദം കോടതി തള്ളി. ഇരുവര്*ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്*, ഗൂഢാലോചന എന്നീ കുറ്റങ്ങള്* ചുമത്തി ഇരുവര്*ക്കുമെതിരെ കേസെടുക്കാനാണ് കോടതി നിര്*ദേശം.

    കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ നല്*കിയ റിപ്പോര്*ട്ടിലെ വിവരങ്ങള്* ഇവര്*ക്കു നേരെയാണു വിരല്* ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. കേസില്* വിചാരണ ഈമാസം 28നു തുടങ്ങും.

    സംഭവത്തില്* ആരുഷിയുടെ മാതാപിതാക്കള്* മാത്രമാണ് സംശയത്തിന്റെ നിഴലിലെന്നും എന്നാല്* ഇവര്*ക്കെതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് അവസാനിപ്പിക്കാന്* അനുമതി തേടിയത്.എന്നാല്* കൊലകള്* നടക്കുമ്പോള്* വീട്ടില്* ആരുഷിയുടെ മാതാപിതാക്കളല്ലാതെ മറ്റാരുമില്ലായിരുന്നെന്ന് സി.ബി.ഐയുടെ റിപ്പോര്*ട്ടിലുണ്ടായിരുന്നു. തല്*വാര്* ദമ്പതികള്* തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന സൂചനകള്* നല്*കിയാണ് സിബിഐ കേസ് അവസാനിപ്പിയ്ക്കാന്* തീരുമാനിച്ചത്.

    ആരുഷിയും ഹേംരാജും തമ്മിലുള്ള അവിഹിത ബന്ധം നേരില്* കണ്ട രാജേഷാണ് ഇരു കൊലപാതകങ്ങളും നടത്തിയെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച നോയിഡ പൊലീസ് നല്*കിയ സൂചനകള്*. തുടര്*ന്നാണു രാജേഷ് തല്*വാറിനെ അറസ്റ്റും ചെയ്തിരുന്നു. ആരോപണങ്ങള്* ശക്തമായതോടെ കേസ് അന്വേഷണം സിബിഐക്കു വിടുകയായിരുന്നു.

    2008 മെയ് 16നാണ് രാജ്യത്ത് ഞെട്ടിച്ച നോയിഡ ഇരട്ടക്കൊലപാതകം നടന്നത്. പതിനാലുകാരിയായ ആരുഷി വീടിനുള്ളില്* കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയ പോലീസ് ആദ്യം പ്രതിയെന്ന് സംശയിച്ചിരുന്ന വീട്ടു വേലക്കാരന്* ഹേമരാജിന്റെ ജഡം പിറ്റെ ദിവസം വീടിന്റെ ടെറസ്സില്* നിന്നും കണ്ടെത്തിയത് കേസ് കൂടുതല്* സങ്കീര്*ണമാക്കിയിരുന്നു.കേസില്* അറസ്റ്റിലായ രാജേഷ് തല്*വാര്* 50 ദിവസത്തോളം ജയിലില്*കഴിഞ്ഞിരുന്നു. ഒടുവില്* തെളിവുകളില്ലെന്ന് സിബിഐ വ്യക്തമാക്കിയതിനെ തുടര്*ന്ന് കോടതി ജാമ്യം നല്*കുകയായിരുന്നു.





    Powered By WizardRSS
Working...
X