റോഡ് വികസനത്തിന് 40,000 കോടി രൂപ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റോഡ് വികസനത്തിന് 40,000 കോടി രൂപ

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതിക്ക് പലിശ രഹിത സ്ഥാപനങ്ങളില്* നിന്നും 40,000 കോടി സ്വരൂപിയ്ക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് തോമസ് ഐസക്ക് അറിയിച്ചു. റോഡ്*സ് ബ്രിജസ് കോര്*പറേഷന്റെയും ആര്*എഫ്ബിയുടെയും നേതൃത്വത്തിലായിരിക്കും വികസനം. ഇതിലേക്കായി പ്രാരംഭഘട്ടമെന്ന നിലയില്* 1000 കോടി രൂപ വകയിരുത്തുന്നു. 1920 കോടി രൂപ ചെലവില്* 320 കിലോമീറ്റര്* ദൈര്*ഘ്യമുള്ള 10 ഹൈവേകളുടെ വികസനം, 725 കോടി രൂപയുടെ 35 ജില്ലാ റോഡുകളുടെ വികസനം , 1000 കോടി രൂപയുടെ സമഗ്ര ബൈപാസ് വികസനം, നിലവിലുള്ള 25 ബൈപാസുകള്*ക്ക് പുറമേ പുതിയ ബൈപാസുകളുടെ നിര്*മ്മാണത്തിന് അനുമതി നല്*കും.

    കേരള ബജറ്റ് 2011

    120 കോടി രൂപയുടെ കൊല്ലം പാക്കേജ്, 142 കോടി രൂപയുടെ തൃശൂര്* പാക്കേജ്, 180 കോടി രൂപയുടെ കോഴിക്കോട് പാക്കേജ്, 250 കോടി രൂപയുടെ തിരുവനന്തപുരം പാക്കേജ്. രണ്ടു പുതിയ സംസ്ഥാന പാത എന്നിവയും റോഡുകളുടെ വികസനത്തില്* ഉള്*പ്പെടുത്തും.

    ഗ്രാമീണ റോഡുകളുടെ വികസനത്തിന് 528 കോടി രൂപയാക്കി ഉയര്*ത്തും. പശ്ചാത്തല വികസന വിഹിതം 40 ശതമാനമായി ഉയര്*ത്തും. മുന്* പറഞ്ഞ പദ്ധതികള്*ക്കു പുറമേ പൊതുമരാമത്ത് വകുപ്പിന് വാര്*ഷിക പദ്ധതിയായി 525 കോടി രൂപ വകയിരുത്തി. പുതിയ പാലങ്ങള്*ക്കും റോഡുകള്*ക്കുമായി 44 കോടി രൂപ വിനിയോഗിക്കും.

    പാറശ്ശാല കൊല്ലം മലയോര ഹൈവേയുടെ വികസനം, പൊന്നാനിപൂവാര്* തീരദ്ദേശ മേഖല റോഡ് വികസനത്തിന് 420 കോടി, ഉടമസ്ഥാവകാശം നോക്കാതെ പി.ഡബ്ല്യൂഡി. റോഡുകള്* വികസിപ്പിക്കും.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: റോഡ് വികസനത്തിന് 40,000 കോടി രൂപ

    40000 crore kittiyittu evide entho nadakkaaaana
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X