ഇവിടെ, ഗര്*ഭപാത്രത്തില്* ഉറങ്ങാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇവിടെ, ഗര്*ഭപാത്രത്തില്* ഉറങ്ങാം

    ഉറക്കക്കുറവ് ഇന്നത്തെക്കാലത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്*നമാണ്, തുടര്*ച്ചയായുണ്ടാകുന്ന ഉറക്കപ്രശ്*നങ്ങള്* കാരണം മറ്റ് ആരോഗ്യപ്രശ്*നങ്ങള്* അനുഭവിക്കേണ്ടിവരുന്നവരും കുറവല്ല.ഇങ്ങനെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്*നങ്ങള്*ക്ക് ഒരുപരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാനറി ഐലന്റിലെ ഒരു ഹോട്ടല്* അധികൃതര്*. ഹോട്ടലില്* എത്തുന്നവരില്* അറുപത് ശതമാനം പേര്*ക്കും ഉറക്കപ്രശ്*നങ്ങളുണ്ട. ഇതില്* മൂന്നിലൊന്നുപേര്*ക്ക് രാത്രയില്* ഉറക്കമേയില്ലാത്ത അവസ്ഥയാണെന്നാണ് ഹോട്ടലുകാര്* പറയുന്നത്.

    ഇത്തരമാളുകളെ ഉദ്ദേശിച്ചാണ് ഇവിടത്തെ ചികിത്സ. അമ്മയുടെ ഗര്*ഭപാത്രം പോലെ സുരക്ഷിതമായ ഒരു അറയാണ് ചികിത്സയ്ക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്. ശരിയ്ക്കും പറഞ്ഞാല്* അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം നല്*കുന്ന ഒരു മുറി.

    ഇവിടെക്കിടന്ന് സുഖമായി ഉറങ്ങാം. സുരക്ഷിതത്വബോധം ഇല്ലാത്തവരിലാണ് പൊതുവേ ഉറക്കം കുറയുന്നത്. പക്ഷേ ഈ ഗര്*ഭപാത്രത്തിലെ സുരക്ഷിതത്വത്തില്* ഉറങ്ങാതിരിക്കാന്* ഒരാള്*ക്കുമാവില്ലത്രേ. ഈ മുറിക്ക് ഹോട്ടലുകാര്* ഗര്*ഭപാത്രം എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.

    ജീവന്* തുടങ്ങുന്നയിടത്തുനിന്നു തന്നെ പുതിയ ജീവിതയാത്ര തുടങ്ങുക എന്ന സങ്കല്*പ്പത്തിലാണ് ഈ മുറി പണിതിരിക്കുന്നതെന്നും ഇവര്* പറയുന്നു.

    പ്രവേശന കവാടം മുതല്* ചുവപ്പും പിങ്കും കാര്*പ്പെറ്റുകള്* കൊണ്ടാണ് മുറി അലങ്കരിച്ചിരിക്കുന്നത്. വളരെ സാവധാനം ഈ മുറി കറങ്ങുക കൂടി ചെയ്യുമ്പോള്* ഗര്*ഭപാത്രത്തിനുള്ളിലാണെന്ന പ്രതീതി ഇതിനുള്ളിലുള്ളവര്*ക്ക് ഉണ്ടാകുമത്രേ.

    മുറിയില്* സജ്ജീകരിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വാട്ടര്* ബെഡുകള്*, മുറിയില്* ഒഴുകിയെത്തുന്ന നേര്*ത്ത സംഗീതം എന്നിവയെല്ലാം ഈ ചിന്തകള്*ക്ക് കരുത്തേകും.

    ഇത്തരമൊരു മുറി ഒരുക്കിയതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്* പറയുന്നു. ചികിത്സയ്ക്കായി ബുക്കു ചെയ്യുന്ന ആര്*ക്കും മുറി ലഭിക്കും. തുടക്കത്തില്* ചികിത്സാച്ചെലവ് 35 യൂറോയാണ്. അതായത് 2,170 രൂപ!






    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഇവിടെ, ഗര്*ഭപാത്രത്തില്* ഉറങ്ങാം

    thanks for the news kunju
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X