കെയ്*റോ: 18 ദിവസങ്ങള്* നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവില്* ഈജീപ്ത് പ്രസിഡന്റ ് ഹുസ്*നി മുബാറക് രാജിവെച്ചു. പരമോന്നത സൈനിക കൗണ്*സിലിന് മുബാറക് അധികാരം കൈമാറിയതായി വൈസ് പ്രസിഡന്റ്* ഒമര്* സുലൈമാനാണ് വെള്ളിയാഴ്ച രാത്രി ടെലിവിഷനിലൂടെ അറിയിച്ചത്. മൂന്നു ദശാബ്ദത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് മുബാറക്ക് സ്ഥാനമൊഴിഞ്ഞത് അറിഞ്ഞതോടെ തലസ്ഥാനമായ കയ്*റോയിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ജനങ്ങളുടെ വന്* ആഹ്ലാദ പ്രകടനങ്ങള്* നടന്നു.
മുബാറക് ഉടന്* രാജി വെക്കണമെന്ന ആവശ്യവുമായി ജനവരി 25നാണു രാജ്യത്തു പ്രക്ഷോഭമാരംഭിച്ചത്. മറ്റൊരു ആഫ്രിക്കന്* അറബ് രാജ്യമായ ടുണീഷ്യയില്* ഏകാധിപതിയായ സൈനുല്* ആബിദീന്* ബിന്* അലിക്കെതിരെ ഈയിടെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്*ക്ക് വിപ്ലവവീര്യം പകര്*ന്നത്.
ഈജിപ്തിലെ പ്രക്ഷോഭത്തിനും ഏകീകൃത നേതൃത്വമുണ്ടായിരുന്നില്ല. എന്നാല്*, ദിവസങ്ങള്*ക്കകം ലിംഗ, പ്രായ ഭേദമെന്യേ ലക്ഷക്കണക്കിനാളുകളാണു പ്രക്ഷോഭനിരയില്* അണിനിരന്നത്.
തലസ്ഥാനമായ കയ്*റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്* പ്രകടനങ്ങള്* നടന്നു. കയ്*റോയിലെ ഫ്രതഹ്*രീര്*യ്ത്ത(വിമോചന) ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്*നിന്നു മാര്*ച്ച് ചെയ്ത പ്രക്ഷോഭകര്* വെള്ളിയാഴ്ച പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു.
നില്*ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്* നഗരമായ ശറം അല്* ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്*പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ ് ഒമര്* സുലൈമാന്* ര പ്രഖ്യാപിച്ചത്.
1981ല്* പ്രസിഡന്റ ് അന്*വര്* സാദത്ത് കൊല്ലപ്പെട്ടതിനെത്തുടര്*ന്നാണ് അന്നു വൈസ് പ്രസിഡന്റായിരുന്ന മുബാറക് രാഷ്ട്രസാരഥ്യം ഏറ്റെടുത്തത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മുഖംമൂടിയണിഞ്ഞ് അമേരിക്കയ്ക്ക് വിടുപണി ചെയ്തും അധികാരത്തില്* അള്ളിപ്പിടിക്കുകയായിരുന്നു അദ്ദേഹം.ജനകീയ പ്രക്ഷോഭം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറിയപ്പോഴും സ്ഥാനമൊഴിയാന്* മുബാറക്കിനു മനസ്സുവന്നില്ല. വ്യാഴാഴ്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തില്* അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.
Powered By WizardRSS

Comment