ലഖ്നൊ: ഹക്കീമിന്റെ( പ്രവാചകവൈദ്യം കൈകാര്യം ചെയ്യുന്നയാള്*)ഉപദേശം തേടിയ ശേഷമേ ഗര്*ഭച്ഛിദ്രം നടത്താവൂ എന്ന് ഉത്തര്*പ്രദേശിലെ ദിയോബന്ദിലെ ഇസ്*ലാമിക മതപാഠശാലയായ ദാറുല്* ഉലൂം ഫത്*വ പുറപ്പെടുവിച്ചു.സ്ത്രീക്ക് ഗര്*ഭച്ഛിദ്രം നടത്താമെന്ന് ഹക്കീം ഉപദേശിക്കുന്ന പക്ഷം മൂന്നുമാസത്തില്* താഴെയുള്ള ഗര്*ഭം അലസിപ്പിക്കാം. എന്നാല്* അതില്* കൂടുതലുള്ള ഗര്*ഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് ഫത്*വയില്* പറയുന്നത്.
എന്നാല്* ആരോഗ്യരംഗം ഈ ഫത്*വയോട് എതിര്*പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. മൂന്നു മാസത്തിലേറെ വളര്*ച്ചയുള്ള ഗര്*ഭം അലസിപ്പിക്കുന്നത് അപകടകരമാണ്. ഈ ഘട്ടത്തിലെ ഗര്*ഭച്ഛിദ്രത്തിന് ഹക്കീമിന്റെ ഉപദേശമല്ല വിദഗ്ധ ഡോക്ടറുടെ ഉപദേശമാണ് തേടേണ്ടതെന്നാണ് ഡോക്ടര്*മാര്* പറയുന്നത്. ഗര്*ഭച്ഛിദ്രത്തിന് ഹക്കീമിന്റെ അഭിപ്രായം തേടുന്നത് അപകടമേ വരുത്തൂ എന്ന് ഡോക്ടര്*മാര്* പറയുന്നു.
ഭാര്യയുടെ മൂന്നാമത്തെ ഗര്*ഭം അലസിപ്പിക്കുന്നതിന് അനുമതി തേടി മുസ്*ലിം ദമ്പതിമാര്* ദാറുല്* ഉലൂമിനെ സമീപിച്ച പശ്ചാത്തലത്തിലാണ് ഫത്*വ. കുഞ്ഞുങ്ങള്* തമ്മില്* കുറഞ്ഞത് മുപ്പതു മാസത്തെ ഇടവേള വേണമെന്ന ഡോക്ടറുടെ ഉപദേശത്തെത്തുടര്*ന്നാണ് ദമ്പതിമാര്* മതപാഠശാലയിലെത്തിയത്.
ഗര്*ഭനിരോധന മാര്*ഗങ്ങള്* സ്വീകരിക്കുന്നത് ഹക്കീമിന്റെ അനുമതിയോടെയേ ആകാവൂ എന്ന് മതപാഠശാല മുമ്പ് ഫത്*വ പുറപ്പെടുവിച്ചത് വാര്*ത്തയായിരുന്നു.
Powered By WizardRSS