ഇടമലയാര്* കേസിലും പി ശശിയുടെ നിഴല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇടമലയാര്* കേസിലും പി ശശിയുടെ നിഴല്*

    തിരുവനന്തപുരം: മുന്*മന്ത്രിയും കേരള കോണ്*ഗ്രസ്-ബി നേതാവുമായ ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനായ ഇടമലയാര്* അഴിമതിക്കേസില്* സിപിഎമ്മിലെ ഇപ്പോഴത്തെ വിവാദനായകന്* പി ശശി ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്*.കേസ് അന്വേഷിച്ച മുന്* പൊലീസ് സൂപ്രണ്ട് എ യൂസഫ് കുഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്* സെക്രട്ടറിയായ പി.ശശി കേസില്* ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

    ഇടമലയാര്* കേസില്* ജുഡീഷ്യല്* എന്*ക്വയറി കമ്മീഷന്* റിപ്പോര്*ട്ടിന്*മേലുള്ള അന്വേഷണത്തിനിടെയാണ് പി.ശശി ഇടപെട്ടത്. അന്ന് ഞാന്* ഡിവൈഎസ്പിയായിരുന്നു. 1997 നവംബറില്* പി.ശശി എന്നെ വിളിച്ചുവരുത്തി അന്വേഷണഫയല്* ആവശ്യപ്പെട്ടു.

    ഡിജിപിയുടെ കൈയില്* മാത്രമേ ഫയല്* ഏല്*പ്പിക്കാന്* എനിക്ക് അധികാരമുള്ളൂവെന്ന് ഞാന്* അറിയിച്ചു. അതില്* അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യമറിഞ്ഞ് എന്റെ മേലുദ്യോഗസ്ഥനും എന്നോട് നീരസം പ്രകടിപ്പിച്ചു- യൂസഫ് കുഞ്ഞ് പറഞ്ഞു.

    പി.ശശിക്ക് ഫയല്* നല്*കാത്തതിനാല്* തന്റെ സര്*വീസില്* പിന്നീട് നിരവധി പ്രശ്*നങ്ങള്* ബാധിച്ചുവെന്നും തനിക്ക് അര്*ഹതപ്പെട്ട ഐപിഎസ് പദവി ലഭിക്കാതിരിക്കാന്* സര്*ക്കാരിലെ ചിലര്* കരുക്കള്* നീക്കിയെന്നും യൂസഫ് കുഞ്ഞ് ആരോപിച്ചു.






    Powered By WizardRSS
  • karanavar
    • Jan 2011
    • 23

    #2
    Re: ഇടമലയാര്* കേസിലും പി ശശിയുടെ നിഴല്*

    ഇങ്ങേരു എല്ലാത്തിലും ഇടപെടുന്ന കൂട്ടത്തില്* ആണല്ലോ

    Comment

    • appus
      • Jan 2011
      • 4377

      #3
      Re: ഇടമലയാര്* കേസിലും പി ശശിയുടെ നിഴല്*

      malayalam type cheythallo karanavar. kollamallo
      ANY HELP NEEDED -- MESSAGE ME

      Visitor Message

      Private Message

      Comment

      Working...
      X