ഐസ്*ക്രീം: വിഎസ് നിയമോപദേശം തേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം: വിഎസ് നിയമോപദേശം തേടി

    ദില്ലി: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസ് പുനരന്വേഷണത്തിന്റെ സാധുത സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* സ്വന്തം നിലയില്* നിയമോപദേശം തേടി. ഒരു മുതിര്*ന്ന ക്രിമിനല്* അഭിഭാഷകനോടാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിയമവശങ്ങള്* ചോദിച്ചത്.കേസ് വീണ്ടും അന്വേഷിക്കുന്നതു സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങള്* ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശ്രദ്ധേയമായ നീക്കം നടത്തിയിരിക്കുന്നത്.

    കേസുമായി ബന്ധപ്പെട്ട് പുതിയതായി ലഭിച്ച തെളിവുകളും മറ്റു രേഖകളും നിയമോപദേശം തേടുന്നതിനിനായി അദ്ദേഹം ദില്ലിയില്* എത്തിച്ചിട്ടുണ്ട്.

    ഇതിനിടെ ഐസ്*ക്രീം പെണ്*വാണിഭക്കേസിന്റെ കേസ് ഡയറി ഉള്*പ്പെടെയുള്ള മുഴുവന്* രേഖകളും പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയില്* നിന്ന്ഏറ്റുവാങ്ങി. അന്വേഷണ സംഘത്തിലെ എസ്.പി അനൂപ് കുരുവിള ജോണ്* ദില്ലിയില്* നേരിട്ടെത്തിയാണ് രേഖകള്* കൈപ്പറ്റിയത്.

    പലരും ചേര്*ന്ന് കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഉണ്ടായതിനാല്* ഐസ്*ക്രീം കേസിന്റെ മുഴുവന്* രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്* എഡിജിപി വിന്*സന്* എം പോളിന്റെ നിര്*ദ്ദേശപ്രകാരം എസ്പി ദില്ലിയിലെത്തി രേഖകള്* കൈപ്പറ്റിയത്.

    രേഖകള്* കിട്ടാനായി സുപ്രീം കോടതിയില്* സംഘം പ്രത്യേക അപേക്ഷ സമര്*പ്പിച്ചിരുന്നു.ഐസ്*ക്രീം കേസില്* സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷി അധ്യക്ഷ അജിതയുടെ ഹര്*ജി പരിഗണിച്ച വേളയില്* സുപ്രീം കോടതി പരിശോധനയ്ക്ക് വാങ്ങിയ കേസ് ഡയറി അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.





    Powered By WizardRSS
Working...
X