യന്തിരനെ വെട്ടിക്കാന്* കിങ് ഖാന്റെ റാ വണ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യന്തിരനെ വെട്ടിക്കാന്* കിങ് ഖാന്റെ റാ വണ്*

    രജനീകാന്ത്-ഐശ്വര്യ-ശങ്കര്* കൂട്ടുകെട്ടില്* പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്* ഷാരൂഖ് നായകനാകുന്ന റാ വണ്* എന്ന് റിപ്പോര്*ട്ട്. ഷാരൂഖിന്റെതന്നെ നിര്*മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്*മ്മിക്കുന്ന ചിത്രം ഏതുവിധേനയും യന്തിരനെ കവച്ചുവയ്ക്കുന്നതാവണമെന്ന് ഷാരൂഖിന് നിര്*ബ്ബന്ധമാണത്രേ. ഇതിന്റെ ഭാഗമായി ഷാരൂഖ് ആധിമാനുഷിക കഥാപാത്രമായി വരുന്ന റാ വണ്* 3 ഡി ചിത്രമാക്കി മാറ്റുന്നുവെന്നാണ് പുതിയ റിപ്പോര്*ട്ട്.

    ചിത്രീകരണ അനുബന്ധ ജോലികള്* ഏറെക്കുറെ പൂര്*ത്തിയായ ചിത്രം ത്രീഡി രൂപത്തിലേക്ക് മാറ്റുന്നതിനായി ഹോളിവുഡ് സ്റ്റുഡിയോകളുള്*പ്പെടെ അനേകം സ്ഥലങ്ങളുമായി ഷാരൂഖ് ബന്ധപ്പെട്ടുവരികയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സിന്*ഹ പറയുന്നു.

    സാധാരണ ഫോര്*മാറ്റില്* ചിത്രീകരിച്ച ചിത്രത്തിലെ ചില സീനുകള്*ക്ക് യന്തിരനുമായി സാമ്യം തോന്നുന്നതായി നേരത്തെ ആരോപണമുയര്*ന്നിരുന്നു. എന്നാല്* ചിത്രം ത്രീഡിയായി മാറുമ്പോള്* അതിന് കുറച്ച് മാറ്റവും സംഭവിക്കും.

    അതേസമയം തന്നെ 3ഡി രൂപമായി മാറുമ്പോള്* ചിത്രത്തിന് ഇതിനോടകംതന്നെ കണക്കാക്കിയിരുന്ന ബജറ്റായ 150 കോടിയിലും കൂടുതല്* തുക ആവശ്യമായിവരും. അപ്പോള്* മുതല്*മുടക്കിന്റെ കാര്യത്തിലും ചിത്രം വളരെ മുന്*പന്തിയിലെത്തും.

    അങ്ങനെ തന്റെ ചിത്രത്തെ ഏതുവിധേനയും യന്തിരനേക്കാള്* ഒരുപടി മുന്നിലെത്താനാണ് ഷാരൂഖിന്റെ പ്ലാന്*. ഷാരൂഖിന്റെ നായികയായി കരീന കപൂറാണ് ചിത്രത്തില്* അഭിനയിക്കുന്നത്.

    ഹാന്*സ് സിമ്മര്*, ഇളയരാജ, വിശാല്* ശേഖര്* തുടങ്ങിയവര്* ചേര്*ന്നാണ് ചിത്രത്തീന് സംഗീതമൊരുക്കുന്നത്പുതിയ സാങ്കേതിവിദ്യ കൂട്ടിച്ചേര്*ക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് ഒക്*ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.





    Powered By WizardRSS
Working...
X