സന്നാഹമത്സരം: ആസ്*ത്രേലിയയ്*ക്കെ തിരെ ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സന്നാഹമത്സരം: ആസ്*ത്രേലിയയ്*ക്കെ തിരെ ഇന്ത്യ

    ബാംഗ്ലൂര്*: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്*ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തില്* ഇന്ത്യ ഞായറാഴ്ച ഇറങ്ങും. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്*റ്റേഡിയത്തില്* നടക്കുന്ന മത്സരത്തില്* ആസ്*ത്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്*. ഫൈനലിന്റെ റിഹേഴ്*സല്* എന്ന് നേരത്തേ തന്നെ ഇന്ത്യ-ആസ്*ത്രേലിയ സന്നാഹമത്സരം വിലയിരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സന്നാഹമത്സരമാണെങ്കിലും വീറും വാശിയും ഒട്ടും കുറയാനിടിയില്ല. കാണികളും ആവേശത്തിലാണ്. മത്സരത്തിനായുള്ള ടിക്കറ്റുകള്* വിറ്റുതീര്*ന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്കാണ് കളിതുടങ്ങുക.

    ഇനി നാലായിരംരൂപ വിലയുള്ള പവലിയന്*, കോര്*പറേറ്റ് ബോക്*സ് ടിക്കറ്റുകളില്* കുറച്ചെണ്ണം മാത്രമാണ് ബാക്കിയിുള്ളത്്.

    കഴിഞ്ഞ മൂന്നുദിവസമായി ചിന്നസ്വാമി സ്*റ്റേഡിയത്തില്* പരിശീലനം നടത്തുന്ന ഇന്ത്യന്* ടീം പൂര്*ണ തയ്യാറെടുപ്പോടെയാണ് ആസ്*ത്രേലിയയെ നേരിടാനിറങ്ങുന്നത്.

    പരിക്കില്*നിന്ന് മോചിതരായെത്തിയ വീരേന്ദര്* സെവാഗും സച്ചിന്* തെണ്ടുല്*ക്കറും ഗൗതം ഗംഭീറും ഞായറാഴ്ച ക്രീസിലിറങ്ങും. സച്ചിന്* 2010 ഫിബ്രവരിക്കുശേഷം ആദ്യമായാണ് നാട്ടില്* ഏകദിന മത്സരം കളിക്കുന്നത്.

    ശനിയാഴ്ച സഹീര്* ഒഴികെയുള്ള എല്ലാ താരങ്ങളും മൂന്നു മണിക്കൂര്* നീണ്ട പരിശീലനത്തില്* പങ്കെടുത്തു.

    ശ്രീശാന്ത് അടക്കമുള്ള ബോളര്*മാര്* പരിശീലനം നടത്തി. ബോളിങ് കണ്*സല്*റ്റന്റ് എറിക് സിമ്മണ്*സിന്റെ മേല്*നോട്ടത്തിലായിരുന്നു ബോളിങ് പരിശീലനം. ഹര്*ഭജന്* ബോളിങ്ങിനു പുറമേ അല്*പനേരം ബാറ്റിങ് പരിശീലനവും നടത്തി. ബുധനാഴ്ച ന്യൂസീലന്*ഡിനെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.

    നാട്ടില്* കഴിഞ്ഞ രണ്ടുവര്*ഷത്തിനിടെ നടന്ന ഏകദിനമത്സരങ്ങളില്* മികച്ച റെക്കോഡ് സൂക്ഷിക്കുന്ന ഇന്ത്യ ലോകകപ്പിലും അത് തുടരാനാകുമെന്ന പ്രതീക്ഷയിലാണ്. 2009നുശേഷം നടന്ന 20 ഏകദിനമത്സരങ്ങളില്* 13ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. എന്നാല്*, പരാജയപ്പെട്ട ആറെണ്ണത്തില്* നാലും ആസ്*ത്രേലിയയ്*ക്കെതിരെയുള്ളവയായിരുന്നു എന്നത് മറ്റൊരുകാര്യം.





    Powered By WizardRSS
Working...
X