ഗെയിംസ്: ശശി തരൂര്* 13.5ലക്ഷം കൈപ്പറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗെയിംസ്: ശശി തരൂര്* 13.5ലക്ഷം കൈപ്പറ്റി

    ദില്ലി: കോമണ്*വെല്*ത്ത് ഗെയിംസ് സംഘാടന സമിതിയില്* അംഗമായതിന് മുന്*കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്* 13.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്*ട്രോളര്* ആന്*ഡ് ഓഡിറ്റര്* ജനറലിന്റെ(സിഎജി) റിപ്പോര്*ട്ട്. മുമ്പ് യുഎനില്* പ്രവര്*ത്തിച്ചതുമായി ബന്ധപ്പെട്ട തരൂരിന് വിദേശരാജ്യങ്ങളിലുള്ള പ്രതിച്ഛായ ഗെയിംസിന്റെ നടത്തിപ്പില്* പ്രയോജനപ്പെടുത്താനാണ് തരൂരിനെ സമിതിയില്* ഉള്*പ്പെടുത്തിയത്.

    ആകെ 12 ദിവസമാണ് തരൂര്* സമിതിയുടെ യോഗങ്ങളില്* പങ്കെടുത്തത്. ഒരു ദിവസത്തെ വേതനമായി 1,12,500 രൂപയായിരുന്നു തരൂര്* കൈപ്പറ്റിയിരുന്നത്. 2008 സെപ്റ്റംബര്*, ഒക്*ടോബര്*, 2009 ജനുവരി എന്നീ മാസങ്ങളില്* നാലു ദിവസം വീതമാണ് അദ്ദേഹം യോഗത്തില്* പങ്കെടുത്തത്. ഒരു സ്വകാര്യ ബാങ്കിന്റെ ദുബയ് ബ്രാഞ്ചില്* നിന്നാണ് തരൂര്* പണം കൈപ്പറ്റിയിരുന്നതെന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    പണം കൈപ്പറ്റിയത് നിയമപരമായി തന്നെയാണ്. വിദേശ അക്കൗണ്ടുകള്* നഷ്ടപ്പെടാതിരിക്കാനാണ് ദുബായ് ബ്രാഞ്ചില്* പണം കൈപ്പറ്റിയതെന്നും റിസര്*വ് ബാങ്ക് ഇത് അനുവദിച്ചിട്ടുണ്ടെന്നും തരൂര്* പ്രതികരിച്ചു. മെയ് മാസത്തില്* കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോള്* സമിതിയിലെ സ്ഥാനം ഉപേക്ഷിച്ചു. കോമണ്*വെല്*ത് യൂത്ത് ഗെയിംസിനു വേണ്ടിയാണ് സംഘാടക സമിതി എന്റെ സേവനം ആവശ്യപ്പെട്ടത്. ഗെയിംസിന്റെ ആവശ്യത്തിനായി യാത്ര ചെയ്തതിന്റെയും ഹോട്ടലുകളില്* താമസിച്ചതിന്റെ തുക ഇതുവരെ കിട്ടിയിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.





    Powered By WizardRSS
Working...
X