വിഎസ് ജഡ്ജിയെ സ്വാധീനിച്ചു: ഗണേഷ് കുമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് ജഡ്ജിയെ സ്വാധീനിച്ചു: ഗണേഷ് കുമാര്*

    കൊട്ടാരക്കര: ഇടമലയാര്* കേസില്* മുന്*മന്ത്രി ആര്* ബാലകൃഷ്ണപിള്ളയ്*ക്കെതിരെയുള്ള വിധി
    മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ജഡ്ജിയെ സ്വാധീനിച്ച് നേടിയെടുത്തതാണെന്ന് എംഎല്*എ കെബി ഗണേഷ് കുമാര്*.ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട കേരളാ കോണ്*ഗ്രസ് നേതാവ് ആര്*.ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്*ഢ്യം പ്രഖ്യാപിച്ച് കൊട്ടാരക്കരയില്* സംഘടിപ്പിച്ച യോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്*ശനവും ആരോപണങ്ങളുമാണ് ഗണേഷ് കുമാര്* ഉയര്*ത്തിയത്. മുഖ്യമന്ത്രി വിധികള്* പലതും സമ്പാദിക്കുന്നത് ജഡ്ജിമാരെ സ്വാധീനിച്ചാണ്.

    ഇടമലയാര്* കേസില്* വിധിവരുന്നതിന് ഒരു ദിവസം മുമ്പുതന്നെ പിള്ളയ്ക്ക് ഒരുവര്*ഷം തടവു ലഭിക്കുമെന്ന കാര്യം ജില്ലയിലെ ഒരു മന്ത്രിയോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെപ്പറ്റി അന്വേഷിക്കണം-ഗണേഷ്*കുമാര്* ആവശ്യപ്പെട്ടു.

    ഇടതുപക്ഷത്തിലെ ഒരു മന്ത്രിക്കെതിരെ ഒരു കേസ് വെളിപ്പെടുത്താനുണ്ടെന്ന് പരിപാടിയില്* സംസാരിച്ച മുന്* മന്ത്രി ടി.എം.ജേക്കബ് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളുമായി ആലോചിച്ച് ഇത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.






    Powered By WizardRSS
Working...
X