യുദ്ധത്തിന് എപ്പോഴും തയ്യാര്*: ചൈന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുദ്ധത്തിന് എപ്പോഴും തയ്യാര്*: ചൈന

    ബെയ്ജിങ്: ഇന്ത്യയുള്*പ്പെടെയുള്ള ഏഷ്യന്* രാജ്യങ്ങളുമായി അമേരിക്ക കൂടുതല്* അടുക്കാന്* ശ്രമിക്കുന്നതില്* കടുത്ത എതിര്*പ്പ് പ്രകടിപ്പിച്ചുകൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്*ട്ടി രംഗത്തെച്ചി.അമേരിക്കയുമായി ചേര്*ന്ന് ചൈനാവിരുദ്ധ പ്രവര്*ത്തനങ്ങള്* നടത്തുന്നവര്*ക്കെതിരെ രാജ്യതാത്പര്യ സംരക്ഷണാര്*ഥം യുദ്ധത്തിനുപോലും തയ്യാറാണെന്ന് പാര്*ട്ടി വ്യക്തമാക്കിക്കഴിഞ്ഞു.

    പാര്*ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ക്വിയൂഷി' ജേര്*ണലിന്റെ പുതിയ പതിപ്പിലാണ് പാര്*ട്ടി നിലപാട് വിശദീകരിക്കുന്നത്. ജപ്പാന്*, ഇന്ത്യ, വിയറ്റ്*നാം, ഓസ്*ട്രേലിയ, ഫിലിപ്പൈന്*സ്, കൊറിയ എന്നീ രാജ്യങ്ങള്* ഒരുമിച്ച് ചൈനാ വിരുദ്ധ സഖ്യമായി പ്രവര്*ത്തിക്കുകയാണെന്ന് ലേഖനത്തില്* പറയുന്നു.

    സമാധാനമെന്നത് ചൈനയില്* താനെ പൊട്ടിമുളച്ചതല്ല, യുദ്ധത്തിലൂടെ അത് നേടുകയായിരുന്നു. വെറും ചര്*ച്ചകളിലൂടെ മാത്രം സമാധാനം നേടാനാവുമെന്ന് കരുതുന്നില്ല.

    ഞങ്ങള്* യുദ്ധം ഭയക്കുന്നവരല്ലെന്ന സന്ദേശം അയല്*രാജ്യങ്ങള്*ക്കു നല്കണം. രാജ്യരക്ഷ സംരക്ഷിക്കാന്* ഏതറ്റംവരെ പോകാനും തയ്യാറാണ്. എന്നാല്* രാജ്യത്തിന്റെ അടിസ്ഥാനനയമനുസരിച്ച് യുദ്ധത്തിന് മുന്*കൈയെടുക്കില്ല. എന്നാല്* ആക്രമിച്ചാല്* തിരിച്ചടിക്കാന്* മടിക്കില്ല-ലേഖനം പറയുന്നു.

    അമേരിക്കയെ മാത്രം കുറ്റം പറയാനാകില്ലെന്നും അമേരിക്കയില്* നിന്ന് മുതലെടുപ്പ് നടത്താന്* അയല്*രാജ്യങ്ങള്* ശ്രമിക്കുന്നുണ്ടെന്നും ലേഖനത്തിലുണ്ട്.

    രാജ്യത്തിന്റെ സാമ്പത്തികശക്തിയും വ്യാപാര നേട്ടങ്ങളും അയല്*രാജ്യങ്ങള്*ക്കുമേല്* മേധാവിത്വം നേടാന്* ചൈനയെ സഹായിക്കുമെന്നും ലേഖനം അഭിപ്രായപ്പെടുന്നു. ചൈനയെക്കാളേറെ ചൈനയുടെ വ്യാപാരം ആവശ്യമുള്ളത് അയല്*രാജ്യങ്ങള്*ക്കാണെന്നും ഇക്കാര്യത്തില്* ചൈനയെ ആശ്രയിക്കുകയല്ലാതെ അവര്*ക്ക് മറ്റു വഴിയില്ലെന്നും റിപ്പോര്*ട്ടില്* പറയുന്നുണ്ട്.





    Powered By WizardRSS
Working...
X