പ്രണയദിനം: ഹിന്ദു സംഘടനകള്*ക്ക് മനംമാറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രണയദിനം: ഹിന്ദു സംഘടനകള്*ക്ക് മനംമാറ്റം

    ദില്ലി: ഇത്തവണ പ്രണയദിനം സ്വസ്ഥമായി ആഘോഷിക്കാന്* പ്രണയികള്*ക്ക് ദില്ലിയിലേയ്ക്ക് പോകാം. അവിടെ യാതൊരു പ്രശ്*നങ്ങളുമില്ലാതെ പ്രണയം ആഘോഷിച്ച് തിരിച്ചുപോരുകയും ചെയ്യാം. കാരണമെന്തെന്നല്ലേ ദില്ലിയില്* പ്രണയദിനാഘോഷത്തിന് മുന്* വര്*ഷങ്ങളിലേതുപോലെ തടസ്സങ്ങളൊന്നുമുണ്ടാക്കില്ലെന്ന് വിവിധ ഹിന്ദുസംഘടനകള്* പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവസേന, ബജ്*റംഗ്ദള്*, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘനകളാണ് പ്രണയദിനം അലങ്കോലപ്പെടുത്തില്ലെന്ന് അറിയിച്ചിരിക്കുന്നത്.

    ഞങ്ങള്*ക്ക് യാതൊരു എതിര്*പ്പുമില്ല. വലന്റൈന്*സ് ദിനാഘോഷം നടക്കട്ടെ. പരസ്യമായ പ്രതിഷേധത്തിനോ പ്രക്ഷോഭത്തിനോ ഒന്നും ഞങ്ങളില്ല. അതേസമയം, യുവാക്കള്* മര്യാദ വിട്ടു പെരുമാറരുതെന്നുമാത്രം അഭ്യര്*ഥനയുണ്ട്- ബജ്*റംഗ്ദള്* ദില്ലി സംസ്ഥാന കണ്*വീനര്* ശൈലേന്ദ്ര ജയ്*സ്വാള്* പറഞ്ഞു.

    പബ്ബുകള്*, പാര്*ക്കുകള്*, റസ്*റ്റോറന്റുകള്*, പൂന്തോട്ടങ്ങള്* തുടങ്ങിയ സ്ഥലങ്ങളിലൊന്നും യുവമിഥുനങ്ങള്* മര്യാദ വിട്ടു പെരുമാറരുതെന്ന് അദ്ദേഹം അഭ്യര്*ഥിച്ചു. ആരെയും ശല്യപ്പെടുത്തരുതെന്ന് കീഴ്ഘടകങ്ങള്*ക്കും പ്രവര്*ത്തകര്*ക്കും നിര്*ദേശം നല്കിയിട്ടുണ്ടെന്നും ശൈലേന്ദ്ര ജയ്*സ്വാള്* പറഞ്ഞു.

    ഈ വര്*ഷം ആരെയും തടസ്സപ്പെടുത്താനോ പ്രതിഷേധിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ശിവസേന ദില്ലി കണ്*വീനര്* ഓംദത്ത് ശര്*മ അറിയിച്ചു. അശ്ലീലച്ചുവയുള്ള നൃത്തങ്ങളും മറ്റും പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പബ്ബുകള്*ക്കും റസ്*റ്റോറന്റുകള്*ക്കും കത്തയയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിഎച്ച്പി മാധ്യമ വിഭാഗം കണ്*വീനര്* വിനോദ് ബന്*സാല്* പറഞ്ഞു.

    കഴിഞ്ഞവര്*ഷങ്ങളില്* പ്രണയദിനത്തില്* പൊതുസ്ഥലങ്ങളില്* വന്നിരിക്കുന്ന പ്രണയികളെ ബലംപ്രയോഗിച്ച് വിവാഹം ചെയ്യിക്കുന്നതുള്*പ്പെടുയുള്ള നടപടികളുമായിട്ടായിരുന്നു ഹൈന്ദവസംഘടനകള്* രംഗത്തെത്തിയിരുന്നത്.

    ഇത്തവണ സംഘടനകളുടെ പ്രതിഷേധമില്ലെങ്കിലും മര്യാദ വിട്ടുള്ള പ്രവൃത്തികള്* നിയന്ത്രിക്കാന്* പലയിടത്തും പോലീസ് കാവലുണ്ടാവും.





    Powered By WizardRSS
Working...
X