തിരുവനന്തപുരം: കോണ്*ഗ്രസ് നേതാവ് വിഎം സുധീരന്റെ നിലപാടില്* പ്രതിഷേധിച്ച് കോണ്*ഗ്രസ് എംഎല്*എ എപി അബ്ദുള്ളക്കുട്ടി വേദിയില്* നിന്നും ഇറങ്ങിപ്പോയി. കേരള വികസന കോണ്*ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കേരള വികസന വീക്ഷണം2025 എന്ന സെമിനാറിലായിരുന്നു സംഭവം.നിലവിലെ പദ്ധതി പ്രകാരം മുന്നോട്ടു പോയാല്* ദേശീയപാതാ വികസനം 2 ജിയേക്കാള്* വലിയ അഴിമതിയായി മാറുമെന്നു സുധീരന്റെ പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്.
ബിഒടി വ്യവസ്ഥയിലുള്ള റോഡ് വികസനം അഴിമതിക്കു കാരണമാകുമെന്ന് അഭിപ്രായപ്പെട്ട സുധീരന്* അതിനെ ശക്തമായി വിമര്*ശിക്കുകയായിരുന്നു. അത് ഇഷ്ടപ്പെടാതിരുന്ന അബ്ദുള്ളക്കുട്ടി സുധീരന്റെ പ്രസംഗം തീരുംമുമ്പേ സെമിനാര്* വേദി വിടുകയായിരുന്നു.
തന്റെ ഒപ്പം ഇറങ്ങാന്* അബ്ദുള്ളക്കുട്ടി സി.പി ജോണിനെ വിളിച്ചെങ്കിലും അദ്ദേഹം ഒപ്പംപോയില്ല.
പല പദ്ധതികളും ശരിയായി പഠിക്കാതെയാണു നടപ്പാക്കുന്നതെന്നും സുധീരന്* സെമിനാറില്* കുറ്റപ്പെടുത്തി.
റോഡരുകില്* പൊതുയോഗം നിരോധിച്ചപ്പോള്* അതിനെതിരേ രംഗത്തുവന്ന രാഷ്ര്ടീയ പാര്*ട്ടികള്* പൊതുനിരത്തുതന്നെ സ്വകാര്യവല്*കരിക്കുന്ന ബിഒടിക്കെതിരേ പ്രതികരിക്കുന്നില്ല.
വികസനം ആവശ്യമാണെങ്കിലും വികസനത്തിന്റെ പേരില്* കുടിയിറക്കപ്പെടുന്ന സാധാരണക്കാരെ പുനരധിവസിപ്പിക്കേണ്ടത് അതതു സര്*ക്കാരുകളുടെ ബാധ്യതയാണ്. കൃത്യമായ പദ്ധതികളുടെ അഭാവം മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്. വിശദമായ പഠനം ഇക്കാര്യത്തില്* ആവശ്യമാണ്-സുധീരന്* പറഞ്ഞു.
പിന്നീട് ചടങ്ങില്* സംസാരിച്ച അബ്ദുള്ളക്കുട്ടി സുധീരനെതിരേ ആഞ്ഞടിച്ചു. സുധീരന്റേതു സിപിഎം പോലും തള്ളിക്കളഞ്ഞ തീവ്ര ഇടതുപക്ഷ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Powered By WizardRSS