വാ പൊത്തിപ്പറയാന്* ഞാന്* ചാണ്ടിയല്ല: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വാ പൊത്തിപ്പറയാന്* ഞാന്* ചാണ്ടിയല്ല: വിഎസ്

    തിരുവനന്തപുരം: വിമാനത്താവള ടെര്*മിനല്* ഉദ്ഘാടനത്തില്* മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം തേടിയതും ഇതിനുള്ള മറുപടി നിയമസഭയെ ബഹളത്തിലാഴ്ത്തി. മുഖ്യമന്ത്രിയുടെ പരാമര്*ശങ്ങളില്* പ്രതിഷേധിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഉദ്ഘാടന ചടങ്ങുകളില്* അവഗണിച്ചുവെന്നതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥനത്തില്* മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്.

    കേരളത്തെ അവഗണിച്ചത് നിസാര കാര്യമല്ലെന്നും പ്രധാനമന്ത്രി തനിക്ക് കൊച്ചിയിലെ ഹോട്ടലില്* മുറി നിഷേധിച്ചതിനാല്* താന്* അങ്ങോട്ട് പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിഷേധം മാന്യമായ ഭാഷയിലാണ് താന്* ചടങ്ങില്* പറഞ്ഞത്. ചിലര്* പറയുന്നു പ്രതിഷേധം ചെവിയില്* പറയാന്*. എന്നാല്* വാ പൊത്തിപ്പിടിച്ച് പറയാന്* ഉമ്മന്*ചാണ്ടിയല്ല എന്നും വിഎസ് മറുപടിയില്* പറഞ്ഞു. ഇതില്* ക്ഷുഭിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

    ആക്ഷേപകരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് അംഗങ്ങള്* ആവശ്യപ്പെട്ടു. സ്പീക്കര്* ശാന്തനാകാന്* ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്* ഇത് സമ്മതിച്ചില്ല. ഒരു മണിക്കൂറോളം സഭയില്* ബഹളമുണ്ടാക്കിയ പ്രതിപക്ഷം പിന്നീട് സഭയില്* നിന്നിറങ്ങിപ്പോയി. ബ്രഹ്മോസ് യൂണിറ്റ് സന്ദര്*ശന ചടങ്ങില്* പ്രധാനമന്ത്രിയടുത്ത് നില്*ക്കുന്നതില്* നിന്ന് പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥര്* വിലക്കിയെന്ന് മന്ത്രി എളമരം കരീമും പറഞ്ഞു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: വാ പൊത്തിപ്പറയാന്* ഞാന്* ചാണ്ടിയല്ല: വിഎസ്

    ippol V S chandikkittu pani koduthu....ini chandi V Sinittu pani kodukum, ingane veruthey pani kodukkan mathramaayippoyallo rashtreeeyam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X