അവഗണന: പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവഗണന: പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു

    ദില്ലി: തന്റെ കേരള സന്ദര്*ശന വേളയില്* സംസ്ഥാന സര്*ക്കാറും മുഖ്യമന്ത്രിയും അവഗണിക്കപ്പെട്ടതില്* പ്രധാനമന്ത്രി ഡോക്ടര്* മന്*മോഹന്*സിങ് ഖേദം പ്രകടിപ്പിച്ചു.തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനെ ടെലിഫോണില്* വിളിച്ചാണ് മന്*മോഹന്* സിങ് ഖേദം പ്രകടിപ്പിച്ചത്. സംസ്ഥാന സര്*ക്കാരിനെ മനപൂര്*വം അവഗണിച്ചിട്ടില്ലെന്നും വൈകിയാണ് താന്* ഇക്കാര്യങ്ങള്* അറിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംസ്ഥാന സര്*ക്കാരിനെ അവഗണിച്ച കാര്യം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പറഞ്ഞത്. കൊച്ചിയില്* നടന്ന വല്ലാര്*പ്പാടം കണ്ടെയ്*നര്* ടെര്*മിനലിന്റെ ഉദ്ഘാടന ചടങ്ങിലും ഇതേ അനുഭവമുണ്ടായെന്ന് വിഎസ് പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിക്കും സംസ്ഥാന സര്*ക്കാറിനും നേരിട്ട അവഗണനയില്* പ്രതിഷേധിച്ച് കേരള നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു.





    Powered By WizardRSS
Working...
X