കൊക്കകോളയുടെ രഹസ്യചേരുവകള്* പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊക്കകോളയുടെ രഹസ്യചേരുവകള്* പുറത്ത്

    ലണ്ടന്*: ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊക്കകോളയുടെ ചേരുവകള്* കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വെബ്*സൈറ്റ് രംഗത്ത്. 125 വര്*ഷമായി രഹസ്യമായതുടരുന്ന ജനപ്രിയ ശീതളപാനീയത്തിന്റെ ചേരുവകള്* കമ്പനിയുടെ അതാത് കാലത്തെ ഉടമകള്*ക്ക് മാത്രമാണ് അറിയാമായിരുന്നത്. അതാണിപ്പോള്* പുറത്തുവിട്ടതെന്ന് Thisamericanlife.org എന്ന വെബ്*സൈറ്റ് പറയുന്നു.

    1886ല്* അറ്റ്*ലാന്റയിലെ ഒരു മെഡിസിനല്* ഫാര്*മസിസ്റ്റ് ആയ ജോണ്* പെബര്*ട്ടനാണ് കൊക്കോ കോള കണ്ടുപിടിച്ചത്. ശീതളപാനീയത്തിന്റെ ചേരുവകളുടെ രഹസ്യം അറ്റ്*ലാന്റയിലെ ഒരു ബാങ്ക് ലോക്കറില്* അതീവസുരക്ഷാസംവിധാനങ്ങളോടെ സൂക്ഷിച്ചിരിയ്ക്കുകയാണ്.

    1979ല്* അറ്റ്*ലാന്റയിലെ ഒരു ന്യൂസ്*പേപ്പറില്* വന്ന റിപ്പോര്*ട്ടുകളും, പെമ്പര്*ട്ടന്റെ കൈയ്യെഴുത്ത് കോപ്പിയുടെ ചിത്രങ്ങളും സഹിതമാണ് വെബ്*സൈറ്റ് കൊക്കോ കോളയുടെ ചേരുവകള്* ലഭിച്ചുവെന്ന അവകാശവാദമുയര്*ത്തുന്നത്.

    മല്ലി, കറുവാപട്ടയുടെ എണ്ണ, വീര്യം വളരെ കുറഞ്ഞ ഏതാനും തുള്ളി ആല്*ക്കഹോള്* എന്നിവ ചേര്*ത്ത് ഉണ്ടാക്കുന്ന മിശ്രിതമായ മെര്*ച്ചെന്*ഡൈസ് സെവന്* എക്*സ് ആണ് കോക്കിന്റെ പ്രധാന ചേരുവ. ഇതാണ് കൊക്കകോളയെ മറ്റു ഡ്രിങ്കുകളില്* നിന്നും വ്യത്യസ്തമാക്കുന്നത്.

    വെബ്*സൈറ്റിലെ റിപ്പോര്*ട്ട് പ്രകാരം കോക്കിന്റെ ചേരുവകള്* ഇവയെല്ലാമാണ്.
    മെര്*ച്ചെന്*ഡൈസ് സെവന്* എക്*സ്
    സിട്രിക് ആസിഡ്( മൂന്ന് ഔണ്*സ്)
    കാപ്പിക്കുരു (ഒരു ഔണ്*സ്)
    പഞ്ചസാര (പാനീയത്തിന്റെ അളവിനനുസരിച്ച് ചേര്*ക്കുക)
    വെള്ളം (2.5 ഗാലന്*)
    ആല്*ക്കഹോള്* (8 ഔണ്*സ്)
    ഓറഞ്ച് ഓയില്* (20 തുള്ളി),
    ലെമണ്* ഓയില്* (30 തുള്ളി)
    നാരങ്ങാ ജ്യൂസ് (നാല് കപ്പ്)
    ജാതിക്കാ ആട്ടി എടുക്കുന്ന എണ്ണ (10 തുള്ളി)
    മല്ലിയുടെ എണ്ണ (അഞ്ചു തുള്ളി)
    കറുവാപ്പട്ടയുടെ എണ്ണ (10 തുള്ളി) എന്നിവയാണ് ചേരുവകള്*.
    വാനില (ഒരു ഔണ്*സ്)
    ഭക്ഷണ സാധനങ്ങള്*ക്ക് നിറം നല്*കാന്* ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര (1.5 ഔണ്*സ്)





    Powered By WizardRSS
Working...
X