കൊല്*ക്കത്ത: ഉരുളക്കിഴങ്ങ് പാടങ്ങള്*ക്കു നടുവിലുള്ള ഗ്രാമത്തില്*നിന്നു നോക്കിയാല്* ടാറ്റയുടെ 'നാനോ ഫാക്ടറി'ക്കുവേണ്ടി സജ്ജമാക്കിയ വിശാലഭൂമിയുടെ മതിലുകള്* കാണാം. അകത്തെ നിര്*മാണങ്ങളും കാണാം. ടാറ്റയേ പോയിട്ടുള്ളൂ, ഫാക്ടറിക്കുള്ള ഭൂമി അവിടെത്തന്നെയുണ്ട്.
മഹാദേവ് ദാസ് ടാറ്റയുടെ വ്യവസായഭൂമിയിലേക്ക് വിരല്* ചൂണ്ടി പറഞ്ഞു: ''എന്റെ ആകെയുള്ള ജീവിതോപാധിയായ മൂന്നര ഏക്കര്* അതിനകത്തുണ്ട്. ഞാന്* വിട്ടുകൊടുത്തതല്ല. സര്*ക്കാര്* ബലമായി ഏറ്റെടുത്ത് ടാറ്റയ്ക്ക് നല്*കിയതാണ്. അതിന്റെ നഷ്ടപരിഹാരച്ചെക്ക് വാങ്ങിയിട്ടില്ല. ഞാന്* മാത്രമല്ല, നാനൂറ് ഭൂവുടമകള്* വാങ്ങാന്* ബാക്കിയുണ്ട്. ഞങ്ങള്*ക്ക് ചെക്ക് വേണ്ട, ഭൂമി തിരിച്ചുകിട്ടിയാല്* മതി.''
സിംഗൂരില്* ഫാക്ടറി വേണ്ടെന്നുപറഞ്ഞുനടന്ന വന്*പ്രക്ഷോഭത്തില്* പ്രധാനപങ്ക് വഹിച്ചയാളാണ് മഹാദേവ് ദാസ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ ചെറുപ്പക്കാരന്* 68 പോലീസ് കേസുകളില്* പ്രതിയായി. ഇപ്പോള്* സമരമില്ല, ഭൂമിയില്ല, കൃഷിയില്ല. ഉള്ളത് പോലീസ് കേസുകളുടെ പിറകെയുള്ള ഓട്ടം മാത്രം.
മഹാദേവ് ദാസുമായി സംസാരിച്ചുനില്*ക്കെ കുറെപ്പേര്* ചുറ്റും വന്നുനിന്നു. അവരില്* ഭൂമി നഷ്ടപ്പെട്ടവരാണ് അധികവും. നല്ല ഒന്നാംതരം കൃഷിഭൂമിയാണ് ഇത്. അവശേഷിച്ച ഭൂമിയില്*നിന്നുള്ള വിള ചാക്കുകളിലാക്കി ചെറിയ വണ്ടികളില്* കയറ്റിപ്പോകുന്നത് കണ്ടാലറിയാം ഭൂമി എത്ര ഫലഭൂയിഷ്ഠമാണെന്ന്. മൂന്നു ബിഗ (ഒരേക്കര്*) ഭൂമിയുണ്ടെങ്കില്* സാമാന്യം നന്നായി ജീവിക്കാം. അങ്ങനെ പട്ടിണിയില്ലാതെ തലമുറകളായി ജീവിച്ചുപോന്ന ഞങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നതെന്നാണ് അവര്* ശബ്ദമുയര്*ത്തി, കൈകള്* വീശി ഞങ്ങളോട് ചോദിക്കുന്നത്. മറുപടിയില്ല. ഇത്രയും വിശാലമായ കൃഷിഭൂമി മുഴുവന്* നികത്തി കെട്ടിടം പണിത ശേഷം ഇനി കൃഷിഭൂമി തിരിച്ചുകിട്ടണമെന്ന് പറയുന്നതില്* കഴമ്പുണ്ടോ? ചോദ്യത്തിന് മഹാദേവാണ് മറുപടി നല്*കുന്നത്. ഈ നികത്തിയ ഭൂമിതന്നെ തരണമെന്നില്ല. നികത്താത്ത ഭൂമി ടാറ്റയുടെ കൈയിലില്ലേ? അത് തന്നാല്* മതി. അതു തരാതെ ഈ ഭൂമിയില്* ആരും ഒരു വ്യവസായവും തുടങ്ങാന്* ഞങ്ങള്* അനുവദിക്കില്ല. തൃണമൂല്* കോണ്*ഗ്രസ് പ്രവര്*ത്തകനാണയാള്*. തൃണമുല്* ആയത് സിംഗൂര്* പ്രക്ഷോഭത്തില്* അവര്* സഹായിച്ചതുകൊണ്ടാണ്. തൃണമൂലുകാരന്* ആയതുകൊണ്ടാണ് നാട്ടില്* കഴിഞ്ഞുകൂടാന്* സാധിക്കുന്നത്. അല്ലെങ്കില്* മാവോവാദിയാണെന്ന് മുദ്രകുത്തി ജയിലിലടച്ചേനെ-മഹാദേവ് ദാസ് പറയുന്നു.
ജീവനില്ലാതെ കിടക്കുന്ന സിംഗൂര്* അങ്ങാടിയിലും തൊട്ടടുത്ത് കുറച്ച് ജീവനുള്ള ജലാഘട്ടയിലും ആളുകളുമായി സംസാരിച്ചാണ് ഞങ്ങള്* സ്ഥലത്തെ തൃണമൂല്* കോണ്*ഗ്രസ് ദിവ്യനായ ബേച്ചാറാം ബന്നയുടെ വീട്ടിലെത്തിയത്. അതിനു കാരണമുണ്ട്. സിംഗൂരിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും നാട്ടുകാര്* മറുപടി നല്*കുന്നില്ല. എല്ലാം നേതാവിനോട് ചോദിച്ചാല്* മതി. സിംഗൂര്* കൃഷിഭൂമി രക്ഷാസമിതിയുടെ നേതാവാണ് ബന്ന. പഞ്ചായത്ത് വൈസ് പ്രസിഡന്*റുമാണ്. ഒരു ഗുസ്തിക്കാരന്റെ രൂപവും ഭാവവും. മുമ്പ് സി.പി.എമ്മും മറ്റു നിരവധി പാര്*ട്ടികളുമുണ്ടായിരുന്ന പ്രദേശം ഇപ്പോള്* കണ്ണൂര്* അര്*ഥത്തിലുള്ള തൃണമൂല്* പാര്*ട്ടി ഗ്രാമമാണ്. ആയിരം ഏക്കര്* ഭൂമി വിട്ടുകൊടുത്തതല്ലേ കര്*ഷകര്*, പിന്നെ നാനൂറേക്കറിന്റെ പേരില്* വലിയ വ്യവസായം നഷ്ടപ്പെടുത്തിയത് ശരിയോ എന്ന ചോദ്യത്തിന് ബന്ന കുറെ കണക്കുകള്* നിരത്തി. ആയിരം ഏക്കര്* വിട്ടുകൊടുത്ത കര്*ഷകര്* യഥാര്*ഥത്തില്* കര്*ഷകരല്ല, വിദേശത്തും നാട്ടില്* വേറെ വ്യവസായങ്ങളിലും പ്രവര്*ത്തിക്കുന്ന സമ്പന്നരാണ് അവര്*. അവര്*ക്ക് ഭൂമിക്ക് നഷ്ടപരിഹാരം കിട്ടിയാല്* വന്*ലാഭമാണ്. ആ ഭൂമിയില്* തലമുറകളായി പാട്ടത്തിന് കൃഷിയിറക്കിയവര്*ക്കാണ് എല്ലാ നഷ്ടവും. അവര്*ക്ക് നഷ്ടപരിഹാരമില്ല, ജോലിയും വരുമാനവുമില്ല.
കൊല്*ക്കത്ത - ദുര്*ഗാപ്പുര്* എക്*സ്പ്രസ് ഹൈവേയിലാണ് ടാറ്റയുടെ കൈയിലുള്ള വിവാദഭൂമി. ഇനിയെന്ത് എന്ന ചോദ്യത്തിന് ആര്*ക്കും ഉത്തരമില്ല. ആയിരം ഏക്കര്* ഇനി കൃഷിയിലേക്ക് തിരിച്ചുവരില്ല. എന്തെങ്കിലും വ്യവസായം വന്നേ തീരൂ. കൃഷിഭൂമി സംരക്ഷണസമിതി പോലെ ഇവിടെ അടുത്ത് വ്യവസായ സംരക്ഷണ സമിതിയുമുണ്ട്. ഡോ. ഉദയന്* ദാസ് പ്രസിഡന്*റും ദേവ് താനു മുഖോപാധ്യായ സെക്രട്ടറിയുമാണ്. പ്രസിഡന്*റ് നഴ്*സിങ് ഹോം ഉടമയും സെക്രട്ടറി മെഡിക്കല്*ഷോപ്പ് ഉടമയുമാണ്. ''ഈ നാട്ടുകാര്* എല്ലാകാലത്തും കലപ്പ പിടിച്ചാല്* മതിയോ, ഞങ്ങള്*ക്കും വേണ്ടേ വളര്*ച്ച?'' -മുഖോപാധ്യായ ചോദിക്കുന്നു.
എല്ലാവരുടെയും നോട്ടം അടുത്ത നിയമസഭാതിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന രാഷ്ട്രീയ സംവിധാനത്തിലാണ്. മമതയുടെ ഭരണം വരുമെന്നാണ് കര്*ഷകപക്ഷത്തുള്ളവര്* ആഗ്രഹിക്കുന്നത്. കര്*ഷകരുടെ എല്ലാമക്കള്*ക്കും കര്*ഷകരാകാന്* മാത്രം ഭൂമി ആര്*ക്കുമില്ല. കാര്* ഫാക്ടറി പോകട്ടെ, എന്തെങ്കിലും ഫാക്ടറി വന്നാലേ കര്*ഷകരുടെ മക്കളും രക്ഷപ്പെടൂ എന്ന് കരുതുന്നവരും ധാരാളം.
Powered By WizardRSS

Comment