മിലന്*: 'വിലക്കപ്പെട്ട കനി ഭക്ഷിച്ച' ഇറ്റാലിയന്‍* പ്രധാനമന്ത്രി വിചാരണ നേരിടണമെന്ന് മിലനിലെ കോടതി ഉത്തരവിട്ടു.പണം നല്*കി പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയുമായി ശാരീരികവേഴ്ച നടത്തി, അധികാരദുര്*വിനിയോഗം നടത്തി എന്നിവയാണ് കുറ്റങ്ങള്‍*. വിചാരണ ഏപ്രില്‍* ആറിന് തുടങ്ങുമെന്ന് ജഡ്ജി ക്രിസ്റ്റീന ഡി സെന്‍*സോയുടെ ഓഫീസ് അറിയിച്ചു. മൂന്നു വനിതാജഡ്ജിമാര്‍* ചേര്*ന്നായിരിക്കും ബെര്*ലുസ്*കോണിയെ വിചാരണ ചെയ്യുക.
വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നില്ലെങ്കിലും കോടതിവിധി എഴുപത്തിനാലുകാരനായ ബെര്*ലുസ്*കോണിക്ക് കനത്ത തിരിച്ചടിയായി. പാര്*ട്ടിയിലെ പിളര്*പ്പൊഴിവാക്കി, പാര്*ലമെന്*റില്‍* ഭൂരിപക്ഷം നിലനിര്*ത്താന്* കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ബെര്*ലുസ്*കോണി ലൈംഗികാപവാദക്കുരുക്കിലകപ്പെടുന്നത്.
എന്നാല്‍* നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും തന്നെ അധികാരഭ്രഷ്ടനാക്കാന്‍* കിണഞ്ഞു പരിശ്രമിക്കുന്ന ഇടതുപക്ഷക്കാരാണ് ആരോപണത്തിനു പിന്നിലെന്നും ബെര്*ലുസ്*കോണി പറഞ്ഞു. ബെര്*ലുസ്*കോണി നേരത്തേ വിചാരണയില്‍* അനുഭവിച്ചിരുന്ന പരിരക്ഷ കഴിഞ്ഞമാസം ഇറ്റലിയിലെ ഭരണഘടനാകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍* അടുത്തയാഴ്ച വഞ്ചനാക്കുറ്റം ഉള്*പ്പെടെയുള്ള വേറെ മൂന്ന് കേസുകളിലും ബെര്*ലുസ്*കോണിക്ക് വിചാരണ നേരിടേണ്ടി വരും.
നിശാക്ലബിലെ പ്രായപൂര്*ത്തിയാകാത്ത നര്*ത്തകിയുമായി പണം നല്*കി ലൈംഗികബന്ധത്തിലേര്*പ്പെട്ടുവെന്നാണ് ബെര്*ലുസ്*കോണിക്കെതിരെ പ്രോസിക്യൂഷന്റെ പ്രധാനആരോപണം. ഇറ്റലിയില്‍* നിയമവിരുദ്ധമാണിത്. മോഷണ ആരോപണത്തെത്തുടര്*ന്ന് കസ്റ്റഡിയിലായ പെണ്*കുട്ടിയെ വിട്ടയയ്ക്കാന്* പോലീസിനുമേല്‍* സമ്മര്‍*ദം ചെലുത്തിയെന്നാണ് രണ്ടാമത്തെ കുറ്റം.
ശതകോടീശ്വരനായ ബിസിനസ്സുകാരനായിരുന്ന ബെര്*ലുസ്*കോണി പണമൊഴുക്കിത്തന്നെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1994 മുതല്‍* മൂന്നു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായി. ലൈംഗികാപവാദത്തില്‍* കുരുങ്ങി മുഖം നഷ്ടപ്പെട്ട പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി വനിതകളുടെ പ്രകടനം നടന്നിരുന്നു. വത്തിക്കാനില്‍* നിന്നും വ്യവസായലോകത്തു നിന്നും അദ്ദേഹം കടുത്ത സമ്മര്‍*ദം നേരിടുന്നുണ്ട്.
Powered By WizardRSS