ജെപിസി വന്നാലും രാജിയില്ല: മന്*മോഹന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെപിസി വന്നാലും രാജിയില്ല: മന്*മോഹന്*

    ദില്ലി: രണ്ടാം യുപിഎ സര്*ക്കാര്* കാലാവധി പൂര്*ത്തിയാക്കുമെന്നും തല്*ക്കാലം താന്* രാജിവെക്കാന്* ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി മന്*മോഹന്* സിങ്. സ്*പെക്ട്രം ഇടപാട് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്*ക്കും വിവാദങ്ങള്*ക്കും കാരണമായ സാഹചര്യത്തില്* വിളിച്ചുചേര്*ത്ത പ്രത്യേക വാര്*ത്താസമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങള്* സര്*ക്കാര്* ഗൗരവമായാണ് കാണുന്നതെന്നും താന്* അശക്തനായ ഒരു പ്രധാനമന്ത്രിയാണെന്ന് കരുതരുത്. ടുജി സ്*പെക്ട്രം ഇടപാട് അടക്കമുള്ള അഴിമതി ആരോപണങ്ങള്* ജെപിസി ഉള്*പ്പെടെ ഏത് സമിതി അന്വേഷിക്കുന്നതിലും തനിക്ക് വിയോജിപ്പില്ല-പ്രധാനമന്ത്രി പറഞ്ഞുയ

    ജുഡീഷ്യറിയിലാണെങ്കിലും രാഷ്ട്രീയരംഗത്തായാലും അഴിമതി അനുകൂലിക്കാനാകില്ലെന്ന് സുപ്രീംകോടതി മുന്* ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരായ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

    ഈ വിഷയത്തില്* കൂടുതല്* പ്രതികരിക്കാന്* പ്രധാനമന്ത്രി തയ്യാറായില്ല. കേരളത്തില്* യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്് വിഴിഞ്ഞം തുറമുഖ ഉത്ഘാടനത്തിന് വന്നപ്പോഴുണ്ടായ പ്രശ്*നങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്* മന്*മോഹന്* വ്യക്തമാക്കി.

    സ്*പെക്ട്രം ഇടപാടിനെക്കുറിച്ച് ചില പരാതികള്* ഉയര്*ന്ന സമയത്ത് 2007 നവംബര്* 2 ന് അന്നത്തെ ടെലികോം മന്ത്രി എ.രാജയ്ക്ക് ഇത് സംബന്ധിച്ച് ഞാന്* കത്തെഴുതിയിരുന്നു. സ്*പെക്ട്രം അനുവദിക്കുന്നത് അടക്കമുള്ള ഇടപാടുകള്* സുതാര്യമായാണ് നടക്കുന്നതെന്നും മാര്*ഗനിര്*ദേശങ്ങള്* പാലിച്ചിട്ടുണ്ടെന്നും കാണിച്ച് രാജ എനിക്ക് കത്തെഴുതുകയാണ് ചെയ്തത്.

    ട്രായ്, ടെലികോം കമ്മീഷന്* എന്നിവ ലേലത്തിന് എതിരായിരുന്നുവെന്ന് രാജ കത്തില്* സൂചിപ്പിച്ചിരുന്നു. തീരുമാനം ടെലികോം മന്ത്രാലയമാണ് എടുത്തത്- മന്*മോഹന്* വിശദീകരിച്ചു.

    ചില സംശയങ്ങള്* താന്* പ്രകടിപ്പിച്ചിരുന്നുവെന്നും ഡിഎംകെ ആവശ്യപ്പെട്ടതുപ്രകാരമാണ് രാജയെ വീണ്ടും മന്ത്രിയാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പ്രധാനമന്ത്രിക്ക് ചുറ്റും അഴിമതിക്കാരാണെന്ന് ആരോപണം ശരിവെക്കുന്നതല്ലേ ഈ സംഭവങ്ങളെന്ന ചോദ്യത്തിന് കൂട്ടുകക്ഷി ഭരണം നടക്കുമ്പോള്* എല്ലാ കാര്യങ്ങളും ഒരാള്*ക്ക് നിയന്ത്രിക്കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

    പാര്*ലമെന്റ് പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിന്റെ കാരണങ്ങള്* ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.





Working...
X