തിരുവനന്തപുരം: അടുത്ത മന്ത്രിസഭയില്* ആഭ്യന്തരമന്ത്രിയാകാനായി മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് വിഎം സുധീരന്* നീക്കങ്ങള്* തുടങ്ങിയെന്ന് റിപ്പോര്*ട്ട്. ആഭ്യന്തരമന്ത്രിക്കസേരയിലേയ്ക്കുള്ള തന്റെ വഴി എളുപ്പമാക്കാനായി ഉമ്മന്*ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനായി തന്റെ നിലയിലുള്ള ശ്രമങ്ങളും സുധീരന്* തുടങ്ങിക്കഴിഞ്ഞു.
ഉമ്മന്*ചാണ്ടിയില്* നിന്നും മുഖ്യമന്ത്രിക്കസേര പിടിക്കാന്* പരിശ്രമിക്കുന്ന രമേശ് ചെന്നിത്തല, കെ ശങ്കരനാരായണന്*, വയലാര്* രവി എന്നിവരുടെ നീക്കങ്ങളോട് സുധീരന്* ഇതുവരെ പ്രതകരിക്കാത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. ഉമ്മന്*ചാണ്ടിയെ മുഖ്യനാക്കണമെന്ന് എംഎല്*എമാര്*ക്കിടയില്* കാംപെയിന്* നടത്താന്* കഴിയുന്ന നേതാക്കളുടെ ഒരു കൂട്ടായ്മയുണ്ടാക്കാനാണത്രേ സുധീരന്* ശ്രമിക്കുന്നത്.
ഇക്കാര്യത്തില്* കടുത്ത ചെന്നിത്തല വിരോധിയായ പിസി ചാക്കോ, പ്രഫസര്* കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്* എന്നിവരുടെ ശക്തമായ പിന്തുണ സുധീരനുണ്ടത്രേ. ഇവര്*ക്കൊന്നും ഉമ്മന്*ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമില്ലെങ്കിലും ചെന്നിത്തല മുഖ്യന്റെ കസേരയില്* വരുന്നത് തടയിടുകയെന്ന പൊതുവികാരമാണ് ഇവരെ നയിക്കുന്നത്.
പാര്*ട്ടിയില്* തിരിച്ചെത്തിയ കെ മുരളീധരനും ഈ കൂട്ടായ്മയില്* ചേരുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ മുരളിയെ തിരിച്ചെടുക്കണമെന്ന് പരസ്യമായി ശബ്ദമുയര്*ത്തിയവരില്* മുല്ലപ്പള്ളിയും, വിഎം സുധീരനുമാണ് മുന്*നിരയിലുള്ളതെന്നതാണ് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നത്.
കഴിഞ്ഞ ദിവസം എപി അബ്ദുള്ളക്കുട്ടി എംഎല്*എയും സുധീരനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തില്* ചെന്നിത്തല അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്ന തരത്തില്* നിലപാടെടുത്തത് സുധീരന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പില്* സുധീരനു സീറ്റുതന്നെ കൊടുക്കാതിരിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും ഇപ്പോഴത്തെ വിവാദം ഒത്തുതീര്*പ്പാക്കുന്നതിന്റെ ഭാഗമായി സീറ്റുറപ്പാക്കുകയാണു സുധീരന്റെ ലക്ഷ്യമെന്നുമാണ് വിശാല ഐ ഗ്രൂപ്പ് പറയുന്നത്.
സംസ്ഥാന കോണ്*ഗ്രസില്* കെപിസിസി നേതൃത്വത്തിന്റെ പ്രധാന വിമര്*ശകനാണ് സുധീരന്*. കെപിസിസി നിര്*വാഹക സമിതി യോഗങ്ങളിലും ഉള്*പ്പാര്*ട്ടി ചര്*ച്ചകളിലും സുധീരന്* കെപിസിസി നേതൃത്വത്തിന്റെ രൂക്ഷ വിമര്*ശകനാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സജീവമായി പറഞ്ഞുകേട്ട പേരുമായിരുന്നു സുധീരന്റേത്. എന്നാല്* അത് അവസാനം ചെന്നിത്തല കൊണ്ടുപോവുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്*ഗ്രസില്* ചൂടുപിടിക്കുന്ന ഗ്രൂപ്പ് പോരിന് കൂടുതല്* ശക്തിപകരുകയാണ് അബ്ദുള്ളക്കുട്ടി പ്രശ്*നംവും ചെന്നിത്തലയുടെ നിലപാടും.