വഞ്ചിച്ച കാമുകനെ കൊല്ലുന്നത് മൊബൈലില്* പകര്*ത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വഞ്ചിച്ച കാമുകനെ കൊല്ലുന്നത് മൊബൈലില്* പകര്*ത്തി

    ഇസ്ലാമാബാദ്: വഞ്ചിച്ച കാമുകനെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊന്ന് കാമുകി പകവീട്ടി. കാമുകനെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്* ഇവര്* മൊബൈല്* ക്യാമറയില്* പകര്*ത്തുകയും ചെയ്തു. ഇസ്ലാമാബാദിനു സമീപം ശക്കാര്*പരിയ ഗ്രാമത്തില്* ഡിസംബര്* 20നാണു സംഭവം. പതിനേഴുകാരി മായിര മറിയം എന്ന യുവതിയാണു കാമുകന്* കംരാനെ കൊല്ലാന്* വാടക ഗുണ്ടകളെ ഏര്*പ്പാടു ചെയ്തത്. ഗൂണ്ടകള്* കംരാനെ വെട്ടിനുറുക്കുന്ന ദൃശ്യങ്ങള്* യുവതി ക്യാമറയില്* പകര്*ത്തിയെന്ന് പൊലീസ് അറിയിച്ചു.

    കൊലപാതക ദൃശ്യങ്ങള്* കാമുകിയുടെ മൊബൈലിലും ഗുണ്ടാ സംഘത്തില്*പ്പെട്ട ഒരാളുടെ കംപ്യൂട്ടറിലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രേമം നടിച്ച് കംരാന്* തന്നെ ലൈംഗികമായി ദുരുപയോഗിച്ചിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്*കി. തന്നെ സുഹൃത്തുക്കള്*ക്ക് കാഴ്ചവെയ്ക്കാന്* കംരാന്* ശ്രമിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി.

    കംരാന്റെ ബന്ധുവായ ഉമൈറിന്റെ സഹായത്തോടെയാണ് യുവതി ഗുണ്ടകളെ കണ്ടെത്തിയത്. കംരാനുമായുള്ള പ്രണയബന്ധം തകര്*ന്നതിന് പിന്നാലെ ഉമൈര്* യുവതിയുമായി അടുത്തിരുന്നു.

    ഉമൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജനപ്രദേശത്തേക്കു വിളിച്ചുവരുത്തി ഗുണ്ടകള്* കംരാനെ വെട്ടിനുറുക്കുകയായിരുന്നു. കംരാന്റെ മൊബൈല്* ഫോണ്* ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്* കുടുങ്ങിയത്.





    Powered By WizardRSS
  • karanavar
    • Jan 2011
    • 23

    #2
    Re: വഞ്ചിച്ച കാമുകനെ കൊല്ലുന്നത് മൊബൈലില്* പകര്*ത്തി

    എന്റെ അമ്മോ !!!!

    Comment

    Working...
    X