കൊച്ചി വേണ്ടെന്ന് ഇന്*ഡി കമാന്*ഡോസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി വേണ്ടെന്ന് ഇന്*ഡി കമാന്*ഡോസ്

    കൊച്ചി: കേരളത്തിന്റെ ഐപിഎല്* പ്രതീക്ഷയായ ഇന്*ഡി കമാന്*ഡോസിന്റെ ഹോം മാച്ചുകള്* സംസ്ഥാനത്തേക്ക് പുറത്തേക്ക് കൊണ്ടുപോകാന്* വീണ്ടും നീക്കം. കൊച്ചിയ്ക്ക് പകരം അഹമ്മദാബാദ് ഹോം ഗ്രൗണ്ട് ആക്കണമെന്നാണ് ടീം അധികൃതര്* ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കൊച്ചിയുടെ പേരില്* ടീം നേടിയെടുത്ത ഫ്രാഞ്ചൈസി ടീമിന്റെ പേരില്* മാത്രമല്ല, മേല്*വിലാസത്തിലും കൊച്ചിയെ ഒഴിവാക്കാനാണ് ശ്രമിയ്ക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഹോം ഗ്രൗണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ട് ടീം മാനേജ്്*മെന്റ് ഐപിഎല്* സിഇഒയ്ക്ക് കത്തയച്ചിട്ടുണ്ട്. കൊച്ചിയ്ക്ക് പ്രാധാന്യമില്ലാത്ത ഇന്*ഡി കമാന്*ഡോസ് എന്ന പേര് നിശ്ചയിച്ചപ്പോള്* തന്നെ ടീം ഉടമകള്* കൊച്ചിയോടുള്ള അകല്*ച്ച വെളിപ്പെടുത്തിയിരുന്നു. മറ്റു ഐപിഎല്* ടീമുകളെല്ലാം പേരില്* നഗരത്തിന്റെയോ അല്ലെങ്കില്* ഭൂവിഭാഗത്തിന്റെ പ്രാതിനിധ്യം ഉള്*പ്പെടുത്തിയപ്പോഴാണ് ആരും പ്രതീക്ഷിയ്ക്കാത്ത ഇന്*ഡി കമാന്*ഡോസ് എന്ന പേര് ടീമിന് നല്*കിയത്. നിലവില്* ഡക്കാന്* ചാര്*ജ്ജേഴ്*സ് മാത്രമാണ് പേരില്* നഗരത്തിന്റെ സൂചകമില്ലാത്ത ഏക ഐപിഎല്* ടീം.

    പേരിലെ അവഗണനയ്ക്ക് പിന്നാലെയാണ് ഹോം ഗ്രൗണ്ടായി കൊച്ചി വേണ്ടെന്ന കത്ത്. കലൂര്* രാജ്യാന്തര സ്*റ്റേഡിയം മികച്ചനിലവാരത്തിലേക്ക് ഉയര്*ത്താന്* ശ്രമം നടക്കുന്നതിനിടെയാണ് ഈ നീക്കം.

    ഇടക്കൊച്ചി സ്*റ്റേഡിയം യാഥാര്*ഥ്യമാവാത്തതും ഉയര്*ന്ന വിനോദനികുതിയുമാണ് അഹമ്മദാബാദ് ഹോം ഗ്രൗണ്ട് ആക്കണമെന്ന ആവശ്യം ഉന്നയിക്കാന്* കാരണമായി ടീം അധികൃതര്* പറയുന്നത്. സ്ഥിരം വേദി ഒരുക്കാന്* കേരള ക്രിക്കറ്റ് അസോസിയേഷനു കഴിയാത്തതും നിലവിലുള്ള സ്*റ്റേഡിയത്തിന്റെ പോരായ്മകളും ഞങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു. ആരാധകര്*ക്ക് മികച്ച ഐപിഎല്* അനുഭവം നല്*കാന്* സ്*റ്റേഡിയത്തിന് ആയില്ലെങ്കില്* ഫ്രാഞ്ചൈസികള്*ക്ക് വന്* സാമ്പത്തിക നഷ്ടവും മാനക്കേടും ഉണ്ടാക്കുമെന്നും ഐപിഎല്* സിഇഒയ്ക്ക് അയച്ച കത്തിലുണ്ട്.

    ഇന്*ഡി കമാന്*ഡോസ് ടീം അഞ്ചു കളികള്*ക്കാണ് ആതിഥേയത്വം വഹിക്കുന്നത്. ഷെഡ്യൂള്* പ്രകാരം ഇതില്* രണ്ട് മല്*സരങ്ങള്* മധ്യപ്രദേശിലെ ഇന്*ഡോറിലാണ്. ഈ വേദിയും താത്പര്യമില്ലെന്ന് ഗുജറാത്തി നിക്ഷേപകര്*ക്ക് ഭൂരിപക്ഷമുള്ള ടീം മാനേജ്*മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.





    Powered By WizardRSS
Working...
X